ആകെ പേജ്‌കാഴ്‌ചകള്‍

2013 ഏപ്രിൽ 13, ശനിയാഴ്‌ച

പ്രവാസിയുടെ വിഷു ..........
---------------------------------------

മുഖപുസ്തകത്തിന്റെ ജാലക പാളിയിൽ
നിറങ്ങൾ ചാലിച്ച വിഷു നിറക്കൂട്ടുകൾ
ചൂടേറ്റു വാടുന്ന ഓർമ്മതൻ കൊമ്പിലെ
വേദന പൂക്കളാണെന്റെ യുള്ളിൽ

അന്യന്റെ വായിലെ കറുത്ത വാക്കുകൾ
കൈനീട്ടമായ് ഞാനേറ്റു വാങ്ങുമ്പോൾ
കൊന്നകൾ പൂക്കുന്ന നാട്ടിന്റെ ഓർമ്മകൾ
അമ്മയിൽ ചെന്നെത്തി ഗദ് ഗത മായ്

കണ്ണെത്താ ദൂരത്ത് ചുരുളായുയരുന്ന
മണൽ കൂട്ടമാണെന്റെ കണി കൊന്നകൾ
ചീറി പറക്കുന്ന പല ചക്ര ശകടം
പിന്നിട്ട ദൂരമാണെന്റെ യാത്ര

പെറ്റിട്ട ഭൂമിയിൽ ഒരു ചെറു തണലിനായ്
കാതങ്ങൾ ഏറെ താണ്ടി ഞാനേ
വീഴാതെ തളരാതെ മറുകര പറ്റുവാൻ
കാവലുണ്ടാവണേ തമ്പുരാനേ ...


അഷ്‌റഫ്‌ എസ്സം വരിക്കോളി








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ