ആകെ പേജ്‌കാഴ്‌ചകള്‍

2013 മാർച്ച് 8, വെള്ളിയാഴ്‌ച


"ഋ" എന്ന അക്ഷരം ....

----------------------------------------------------

വീടിനു കൈവശ സർട്ടിഫിക്കറ്റ് വാങ്ങാനാണ് പഞ്ചായത്ത് അപ്പീസില്‍ പോയത് ശിപായി ചൂണ്ടി കാണിച്ച മുറിയിലേക്ക് കടന്നപ്പോള്‍, തടിച്ച പുസ്തകത്തിലെ കള്ളി വരകള്‍ക്കിടയില്‍  എന്തോ തിരയുന്ന  തടിച്ച ഒരു സ്ത്രീ വാര്‍ദ്ക്യത്തിന്റെ വെള്ളി നൂലുകള്‍ തട്ടത്തിനപ്പുറം പാറിവീണിരിക്കുന്നു എന്‍റെ കാല്‍ പെരുമാറ്റം അവരെ പുസ്തകത്തില്‍ നിന്നും ഉയര്‍ത്തിയില്ല  ഞാന്‍ ഒന്ന് ചുമ വരുത്തി സാനിദ്യ മറിയിച്ചു ., ചെരിഞ്ഞ കണ്ണട  നേരയാക്കി അവര്‍ തല ഉയര്‍ത്തി.., എന്നെ കണ്ടപ്പോള്‍ പോയ കാലത്തെ ഓര്‍മ്മ ചികയുന്നത് പോലെ മുഖത്ത്  പുഞ്ചിരി വരുത്തി എന്നോട് ചോദിച്ചു

സലീമല്ലേ ..?"

"അതെ .."

"എന്നെ ഒര്‍മ്മയുണ്ടോ...........എട്ട് ബി യിലെ "നസീമ"

എന്‍റെ മുഖത്ത്  കാലങ്ങള്‍ക്ക് മായ്ക്കാന്‍ കഴിയാത്ത എന്തോ ഉണ്ട് എന്ന തിരിച്ചറിവ്  എനിക്ക് സന്തോഷമേകി  ഓര്‍മ്മകളിലേക്ക് അവര്‍ എറിഞ്ഞ പന്ത് കുറിക്ക് കൊണ്ട് അത് ഫ്ലാഷ് ബാക്കിന്റ്റ് ജാലകം തുറന്നു..

ഹരിശ്രീ കുറിച്ച സ്കൂള്‍ വിട്ട്  നാലാം തരത്തിലാണ് ഞാന്‍ സര്‍ക്കാര്‍ സ്കൂളില്‍ ചേരുന്നത് അന്നത്തേ സ്കൂളിന്റെ അവസ്ഥ .., മേല്‍കൂരകള്‍ പൊട്ടിയൊലിക്കുന്ന ക്ലാസ മുറികള്‍.., മുഷിഞ്ഞ  ബെഞ്ചുകള്‍..,  വള്ളി ട്രൌസറും ബട്ടണില്ലാത്ത കുപ്പായവും ഇട്ട ആണ്‍ കുട്ടികളും ചുളിഞ്ഞ പാവാടയും നിറം മങ്ങിയ ബ്ലൌസുമിട്ട പെണ് കുട്ടികളും അവരെയൊക്കെ ഇടയില്‍ തലയില്‍ നില്‍കാത്ത തട്ടമിട്ട ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു ഒന്നാം ക്ലാസ് മുതല്‍ അവിടെ പഠിച്ചത് കൊണ്ട് അവള്‍ അവിടെ "സുപരിചിത" എല്ലാരും മിണ്ടാതിരുന്നാല് അവളുടെ ശബ്ദം മാത്രം പുറത്ത് കേള്‍ക്കാം, നാരായണി അമ്മക് ഉപ്പുമാവ് വിതരണ സമയത്ത് സഹായിയും കൂടിയായിരുന്നു  നസീമ, പാമോയിലിന്റെ മണമുള്ള ഉപ്പുമാവിന് ഇന്നത്തെ ബിരിയാണി യേക്കാള്‍ രുചി ഉണ്ടായിരുന്നു ക്യു വായി നിന്ന് പ്ലടുകളില്‍ ആവി പറക്കുന്ന ഉപ്പ് മാവ് വാങ്ങുമ്പോള്‍ നസീമ വീട്ടില്‍ നിന്നും കൊണ്ട് വന്ന ഉണ്ടന്‍ പച്ച മുളക് തരും അതും കൂടി ചേര്‍ത്ത് കഴിച്ചിരുന്ന ഉപ്പുമാവിന്റെ സ്വാദ് ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്കുന്നു  പ്ലേറ്റ് കഴുകാന്‍ കിണറ്റിന്‍ കരയില്‍ കലബില കൂട്ടുമ്പോള്‍  നസീമയുടെ ശബ്ദമാണ് ഉയര്‍ന്നു നില്‍ക്കാര്‍  ..,  തടിച്ച കണ്ണട വെച്ച സരോജിനി ടീച്ചര്‍ വരുമ്പോള്‍ മാത്രമാണ് അവള്‍ ഒന്ന് സാദുവാകുന്നത്.., അതിന്റെ പിന്നില്‍ ഒരു കഥയുണ്ട് കൂട്ടുകാരാണ് അത് പറഞ്ഞു തന്നത്.., അവള്‍ക് "ഋ' എന്ന അക്ഷരം അറിയില്ല ഒന്നാം തരാം മുതല്‍ അവളെ പിന്തുടരുന്ന ശാപ മാണത് എത്ര ശിക്ഷ കിട്ടിയിട്ടും ഋ എന്ന അക്ഷരം എഴുതാന്‍ അവള്‍ പഠിച്ചില്ല..  പതിവ് പോലെ  കയ്യില്‍ ഒരു ചൂരല്‍ വടിയും ഹാജര്‍ പട്ടികയുമായി മലയാളം ടീച്ചര്‍ വന്നു.. കുട്ടികള്‍ ഒന്നായ്‌ എഴുന്നെറ്റ് നിന്ന് "നമസ്തേ" പറഞ്ഞു
..
ഹാജര്‍ വിളിച്ചു തുടങ്ങി എന്‍റെ പേര് വിളിച്ചപ്പോള്‍ അവിടെ നിര്‍ത്തി ചോദിച്ചു

കുട്ടി എവിടുന്ന വന്നത് ...?

"ഞാന്‍ നദാപുരത്തായിരുന്നു ഇപ്പൊ ഞാളെ   പൊര ഇബട അടുത്ത മാങ്ങിയത് കൊണ്ട് ഉപ്പ ഇബ്ട ചേര്‍ത്ത " എന്‍റെ പരുങ്ങിയുള്ള മറുവടി കെട്ടു മറ്റുള്ളവര്‍ ചിരിച്ചു

"ആരും ചിരിക്കണ്ട നിങ്ങളെക്കാള്‍ മിടുക്കനാവും അവന്‍ ."... "ടീച്ചരുടെ നാവു പൊന്നാവട്ടെ" എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ ഇരുന്നു

നസീമ ......

"പ്രേസ്ന്‍ സാര്‍ ... നസീമ ഒന്ന് സ്റ്റൈലാക്കി പറഞ്ഞു

ടീച്ചര്‍ നസീമയിലെക്ക് ഒന്ന് നോക്കി... "നീ നാലിലേക്ക് പാസ്സായോ നമ്മുടെ "ഋ" പഠിച്ചോ ..?

"ഇല്ല ടീച്ചര്‍ അത് ഞാന്‍ എഴുതൂല.."

"അതെന്താ......?"

ആയിന്റ്റ് ആവശ്യം ഇല്ല പെന്കുട്ടിയേള്  പഠിക്കുന്ന ഏറിയാല് മാപ്പിളക്ക് ഒരു കത്തയക്കണം അയിനു എന്തിനാ ടീച്ചറെ  'ഋ" ..?

അവളെ മറുവടി കെട്ടു ടീചെര്‍ക്ക് ചിരി വന്നെങ്കിലും പുറത്ത് കാണിക്കാതെ പറഞ്ഞു

"എന്നാ എന്‍റെ കളാസ്സില്‍ ഇരിക്കണമെങ്കില്‍ ഇനി ഋ എന്ന അക്ഷരം എഴുതി പഠിച്ചിട് മതി ....
പല മലയാളം ക്ലാസ്സില്‍ പുറത്ത് നിര്‍ത്തിയിട്ടും നസീമ ഋ പഠിച്ചില്ല നാലാം തരാം കഴിഞു ഞങ്ങള്‍ രണ്ടു വഴിക്ക് പിരിഞ്ഞു..

പിന്നീട് കാണുന്നത് ..കല്ലാച്ചി ഹൈ സ്കൂള്‍ തണല്‍  മരത്തിനു ചുവട്ടില്‍ എട്ടാം ക്ലാസ് ചേരാന്‍  വേണ്ടി ഹെഡ് മാഷിനെയും കാത്ത് ഉപ്പയുടെ കൂടെ നില്‍കുമ്പോള്‍ ഒരു പുള്ളി പാവാട കാരി  ഉപ്പയുടെ മറവില്‍ നടന്നു വരുന്നതാണ്.. അന്ന് "പടിക്കാതിരിക്കുന്നവര്‍" കൂടുതല്‍ ആയത് കൊണ്ട് അഡ്മിഷന്‍ കിട്ടുക എന്നത് വലിയ കാര്യമായിരുന്നില്ല എന്നാലും ഒരു പേടി  എന്നെ അലോസര പെടുത്തി അഡ്മിഷന്‍  കഴിഞ്ഞു ബാലനാരയണന്‍  മാഷ് കുറച്ചു ഗൌരവത്തില്‍ പറഞ്ഞു

"നോക്ക് ഇവടത്തെ  സിസ്റ്റം അറിയാലോ കുരുത്തകേട്‌ കണ്ടാല്‍ ഒരു ദിവസം ഇവിടെ നിര്തൂല,  കാരണം കൂടാതെ ഒരു ദിവസം ലീവ് എടുക്കരുത്.. തുടങ്ങി പേടിപ്പെടുത്തുന്ന നിയമങ്ങളും വ്യവസ്ഥകളും  ഒരു പാട് കുട്ടുകാരെ സമ്മാനിച്ച കലാലയം ഞാന്‍ "എട്ടു എ".. യിലാണ് നസീമയാവട്ടെ "എട്ടു ബി"യിലും ഒരു ദിവസം ക്ലാസ്സിനു പുറത്ത് നില്‍കുന്നത് കണ്ടിട്ട് ഞാന്‍ ചോദിച്ചു

"എന്താ പ്രശ്നം ...?"

"ഓ അത് തന്നെ ഋ ."
.
ഇനിക്കത് എഴുതി പടിചാലെന്താ ബലാലെ ..?

"ഹും എനിക്കത് കാണുമ്മം തന്നെ പെരാന്ത് എടുക്കും  ഞാന്‍ എഴുതി  പടിക്കൂല"... പിന്നീട് സ്കൂളില്‍ അതൊരു വിഷയം ആയി കാണുന്നവര്‍ അവളെ ഋ എന്ന് വിളിക്കാന്‍ തുടങ്ങി എല്ലാവര്ക്കും ചുട്ട മറുവടി കൊടുത്ത് അവള്‍ പിടിച്ചു നിന്ന്
അവള്‍ പഠനം ഒരു വെല്ലു വിളിയായി മുഴക്കി.. "നിങ്ങള്‍ നോക്കിക്കോ "ഋ" എന്ന അക്ഷരം പഠിക്കാതെ തന്നെ ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ യാവും" അന്നവള്‍ ഒരു വാശിക്ക് പറഞ്ഞതാവും എന്നാണ് കരുതിയത് എന്നാല്‍  അവള്‍ ഒരു ലകഷ്യത്തിലേക്ക് മനസ്സിനെ പായിച്ചു ചിന്തയും പ്രവര്‍ത്തിയും അതിലേക്ക് സന്നിവേഷിപ്പിചിരിക്കാം ...

ഇലക്ഷനില്‍ വിജയിച്ചു ലീടറായും  യുവജനോൽസവങ്ങളില്‍ പാട്ടുപാടി സമ്മാനം നേടിയും അവള്‍ സ്കൂളില്‍ "എട്ടു ബി നസീമ" സ്ഥാന പേര് നേടി...   സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞ സ്കൂള്‍ ജീവിതം മനസ്സില്‍ ഒരു പാട് അറിവും മാനസിക വളര്‍ച്ചയും സമ്മാനിച്ചു..

ഗുരു തുല്യരായ അദ്ധ്യാപകന്‍ മാര്‍ അവരുടെ വാക്കുകള്‍ ആപ്ത വാക്യങ്ങളായും അവര്‍ തരുന്ന സ്നേഹം സുരക്ഷയുടെതു മായിരുന്നു.. പഠന കാര്യങ്ങള്‍ക്കപ്പുറം ജീവിത വിഷയങ്ങള്‍ക്ക് വരെ പരിഹാരം പറഞ്ഞു തന്നവര്‍,  ഒരു ജോലി എന്നതില്‍ കവിഞ്ഞു സാമൂഹ്യ സേവനം കൂടിയായിരുന്നു അന്ന് അദ്ധ്യാപനം.. അത് കൊണ്ട് തന്നെ ഇന്നും അവരെ കാണുമ്പോള്‍ നമിക്കാന്‍ തോന്നും.. ബാല നാരായണന്‍ മാഷായിരുന്നു ഞങ്ങള്‍ക്ക് പേടി സ്വപ്നം ഇംഗ്ലീഷ് എടുകുമ്പോള്‍ അന്ന് പഠിപ്പിച്ചത് പിറ്റേ ദിവസം പറഞ്ഞു കൊടുക്കണം വീട്ടില്‍ പുസ്തകം നിവര്താത്ത എനിക്കൊക്കെ എവിടുന് പറയാന്‍ കഴിയും ഒരു ദിവസം "quiet ഉം  quite " തമ്മിലുള്ള അര്‍ത്ഥ വെത്യാസം ഓര്‍മ്മയില്‍ വെക്കാന്‍ ഒരു വിദ്യ പറഞ്ഞു തന്നത് ഇന്നും ഓര്‍ക്കുന്നു et എന്നാണു അവസാനിക്കുന്നെതെങ്കില്‍ ശാന്ത മായി എന്ന് "te" ആണങ്കില്‍ "മുഴുവന്‍" എന്ന് ഓര്‍ക്കാന്‍  "et കണ്ടാല്‍ "ശാന്ത" യെ ഓര്‍ക്കുക  അങ്ങിനെ രസകരമായ ഉദാഹരങ്ങളില്‍ കൂടി പല പോടീ കൈകളും പഠിപ്പിച്ചു ജീവിതകാലം മുഴുവന്‍ ഓര്‍മ്മ പെടുത്തുന്നു സര്‍.. മാസങ്ങളില്‍ 30/31 ആണോ എന്ന് അറിയാന്‍ ഞാന്‍ ഇന്നും പാടി നോക്കുന്നത് മാഷ്‌ അന്ന് ചൊല്ലി തന്ന ആ കവിതയാണ്

"30 days in September, April June and November all the rest have "31" excepting February alone"  ഈ വരികള്‍ ഓര്‍ത്തു വെച്ചാല്‍ നിങ്ങള്‍ക്കും  എളുപത്തില്‍ കണ്ടെത്താം .

ശിശിരങ്ങളും വസന്തങ്ങളും  പിന്നിട്ടു ക്ലാസ്സുകളുടെ "ചാക്കീരി പാസുകള്‍" തുടര്‍ന്ന്.. കൈവരികളായി പിരിയുന്ന പത്താം തരം.. നല്ല ഒരുപാട് കൂട്ടുകാരെയും ഒരിക്കലും ഇനി ശിഷ്യനാവാന്‍ കഴിയില്ലല്ലോ എന്ന സങ്കടത്തില്‍  അധ്യാപകരെയും പിരിഞ്ഞു.
വ്യക്ത്തമായ ലക്ഷ്യബോധം ഇല്ലാത്തത് കൊണ്ട് തന്നെ, തുടര്‍ പഠനങ്ങളില്‍ ഞാന്‍  നേടിയ സര്ട്ടിഫികേറ്റ്  കള്‍ക്ക്  പെട്ടിയില്‍ വിശ്രമം നല്‍കി, ഉപ്പയുടെ പിന്തുടര്‍ച്ച കാരനായി ഗള്‍ഫിലും എത്തി "ഋ" എന്ന അക്ഷരം ജീവിതത്തില്‍ ഒരു വിഷയവും അല്ല എന്ന് തെളീച്ചു നസീമയിതാ ഉദ്യോഗ കസേരയില്‍..!

ഫ്ലാഷ്ബാക്ക് നിര്‍ത്തി ഞാന്‍ നസീമക്ക് മറുവടി കൊടുത്തു..

എന്‍റെ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കണം എന്ന ഉദ്ദേശവും ഉണ്ടായിരുന്നു മരുവടിയില്‍
"ഓഹോ പിന്നെ ഓര്‍മ്മയില്ലാതെ കാലങ്ങള്‍ ഒരുപാട് കഴിഞെങ്കിലും നിനക്ക് മാറ്റം ഒന്നും ബന്നിക്കില്ലാലോ ..?"
.
എന്‍റെ മറുവടി അവള്‍ക് സുകിച്ചു എന്ന് ആ ചിരിയില്‍ നിന്ന് മനസ്സിലായീ വന്ന കാര്യം പറഞ്ഞു
അവള്‍ തന്നെ ഫോമുകള്‍ എടുത്ത് തന്നു പൂരിപ്പിച്ചു കൊടുത്ത്  തടിച്ച പുസ്തകത്തില്‍ വീടിന്റെ പേര് കുറിക്കണം

" വീട്ടു പേര് .എന്തുന്നെനൂ .."

ഞാന്‍ ഒരു തമാശ ഒപ്പിച്ചു "ഋഷി പുറം"

അവള്‍ എഴുതാതെ എന്‍റെ മുഖത്ത് നോക്കി പിന്നെ രണ്ടു പേരും ചിരിച്ചു

"ഇപ്പോളും പഠിച്ചില അല്ലെ ..?"

കൃത്യമായ ലക്ഷ്യബോധവും അര്‍പ്പണവും ഉണ്ടെങ്കില്‍ "ഒരക്ഷരം" കുറഞ്ഞാലും വിജയത്തിലെത്താം


സ്നേഹ പൂര്‍വ്വം
അഷ്‌റഫ്‌.എസ്സം.വരിക്കോളി    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ