ഏകാഗ്രത ...............
-------------------------------------
സ്ഫടിഘ ചതുരത്തില്‍ തട്ടി ചിന്തകള്‍
പല വഴി പിരിഞ്ഞു ചൂടറ്റ കിരണമായ്
പരിഹാരമില്ലാതലിഞ്ഞു തീരുന്നു
പ്രാര്‍ത്ഥനയില്‍ ഉയരുന്നു കൈകള്‍
വിവിതങ്ങളാവശ്യ മതിലേതന്ന ചിന്തയില്‍
മനമിളകും ചോദ്യങ്ങള്‍
നന്മയെ ചോദിച്ചു തിന്മയിലേക്ക്
തിരിഞ്ഞു നടക്കുന്നു
നാളെ നന്നാവമെന്ന "ശാത്താന്റെ മന്ത്രത്തില്‍"
ശാത്താന്റെ വചനങ്ങള്‍
മധുരംമായ് നുണയുമ്പോള്‍
ദൈവ വാക്യങ്ങള്‍ കണ്ണ് നിറക്കുന്നു
വളരുന്ന "വെള്ളി നൂലുകള്‍"
മരണ മണി മുഴക്കുന്നു
പിന്നിട്ട കാലത്തെ ചില്ലിട്ട കര്‍മ്മങ്ങള്‍
തീ ക്കളം തീര്‍ത്തു മാടി വിളിക്കുന്നു
ചിന്തയും വചനവും ഏക മായ് തീര്‍ത്തു
ഏകനാം ദൈവമില്‍ മന്നിപ്പ് കേള്‍ക്കണം
അഷ്‌റഫ്.എസ്സം.വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ