"അളിയന്കുട്ടി"യുടെ നാമത്തില്‍...............
മഴക്കാല മല്ലാതിരുന്നിറ്റും രാത്രിയില്‍ തിമിര്‍ത്തു പെയ്ത മഴ പന്തലുകള്‍ കടന്നു മുറ്റമാകെ ചളിയില്‍ കുതിര്‍ത്തു...., ചെത്തി പുത്തന്‍ മണ്ണിട്ടടിച്ചു നിരത്തിയതായിരുന്നു... അതി രാവിലെ തന്നെ നാരായണി ചൂലുമായി വന്നു നിവര്‍ത്തി വെച്ച കസേലകള്‍കിടയിലൂടെ ചണ്ടിയും മര കഷണങ്ങലും അടിച്ചു വാരുകയാണ്, കുട്ടികള്‍ വീടിനു പിന്നില്‍ കൂട്ടമായ് ചേര്‍ന്ന് "കുട്ടനെ" അറക്കുന്നതും നുറുക്കുന്നതും കണ്ടു രസിക്കുന്നു "പണ്ട"ത്തിനായ് ബുക്ക് ചെയ്തവരും കൂട്ടത്തില്‍ ഉണ്ട്.. അരികില്‍ ഒരു "കിണ്ണ"വുമായി നില്‍കുന്ന നഫീസയെ കണ്ടു അറവു കാരന്‍ പോക്കെര്‍ ചോദിച്ചു
"ഇനികെന്താളെ മാണ്ട്യെ ...?"
"ഇഞ്ഞി ആ "കക്കും കരളും" ഇങ്ങേടുക്ക് ഞാന്‍ നെയ് പത്തില് ച്ചുടുന്നുണ്ട് ആയിന്റൊടി ഇത്തിന ചാറു കൊടുക്കുവാന"
പോക്കര്‍ "കക്കും കരളും" കൊടുത്തിട്ട പറഞ്ഞു ...
" മളെ.. നബീസ്സാ ഇത്തിന ചാറും രണ്ടു പത്തിലും എനക്കും ബെക്കണേ .."
അവള്‍ ചിരിച്ചു കൊണ്ട് നടന്നു പോയി..........
പൂമുകത്ത് പോക്കര്‍ ഹാജി എന്തൊക്കയോ പിറ് പിറുക്കുന്നു മുന്നിലേക്ക് ഓടി വന്ന ഒരു കുട്ടിയെ വിളിച്ചു..
"ഇങ്ങോട്ടുക്കിഞ്ഞ... ഇന്റെ ബാകീള്ള കുഞ്ഞങ്ങലല്ലാം എടപ്പോയീ "
"ഓലല്ലം ബെയ്യാപ്പ്രം ഇണ്ട് ."
.
"ബിളിക്ക് എല്ലാത്തിനെ... ഇങ്ങള്‍ക്ക് ഈ കസേല എല്ലം മടക്കി വെച്ച് കൊടുത്താ ഓക്ക് മര്യാതിക്ക് അടിചൂടെ കുട്ടിയെളെ".. .. തിരിഞ്ഞു നിന്ന കണാരനോട് ..."കണാരാ...... ഞ്ഞി ആ "കാന്തവിളക്ക്" എല്ലം എടുത്തു അകത്ത് മൂലയിലാട്ടം വെചെക്ക് കുട്ടിയേള് തട്ടിയാല്‍ അയിന്റെ "മേന്റല്" പോട്ടിപോവും" കന്നാരന്‍ എല്ലാ മേക്സും എടുത്തു മൂലയില്‍ നിരത്തി വെച്ച്
കുട്ടികള്‍ വന്നു കസേരകള്‍ ഓരോന്നായി മടക്കി വെക്കാന്‍ തുടങ്ങി അടിക്കലും വാരലും കഴിഞ്ഞു വീണ്ടും കസേരകള്‍ നിരന്നു...
സൂര്യനോടപ്പം കല്യാണ സദ്യകളും പുരോഗമിച്ചു കൊണ്ടിരുന്നു ഊട്ടുപുര യുടെ പിന്‍ ഭാഗത്ത് നിന്നും നെയ്ച്ചോറിന്റെ ഗണ്ഡം ഉയര്‍ന്നു വരാന്‍ തുടങ്ങി... നെയ് പത്തിലും ലിവറും "ഭാഗ്യ" മുള്ളവര്‍ക്ക് കിട്ടി.. സമയം പത്തോടടുത്തു നിക്കാഹിനുള്ള ഒരുക്കങ്ങള്‍... പത്തുമണിക്ക് പുതിയാപ്പിളയുടെ വീട്ടില്‍ എത്തണം എന്നാ കരാര്.. "മാന്യ ദേഹങ്ങള്‍" ഓരോരുത്തറായ് വന്നു തുടങ്ങി പിന്‍ഭാഗത്ത് സ്ത്രീ ജനത്തിന്റെ കലവിലകള്‍ കേള്‍കുന്നു പുതിയാപ്പിളയുടെ ആള്‍കാരെ വേറെ വേറെ സല്കരിക്കണം "കലബില കിന്നാരം" പറയുന്ന സഫിയ ഭര്‍ത്താവിന്റെ ഉമ്മയുടെ ഓരം ചേര്‍ന്ന് ശ്വാസം അടക്കി നില്‍കുന്നത് കണ്ടു ചിരി അടങ്ങിയില്ല .. ഉമ്മാമയാവട്ടെ അവരെ "പാള" പങ്കയാക്കണോ തട്ടം കൊണ്ട് തുടക്കണോ എന്ന മട്ടില്‍ നില്‍ക്കുന്നു. കാറ്റൊന്നു മാറിയാല്‍ മതി അപ്പൊ പിണങ്ങും പിന്നെ കരച്ചലും വിളിക്കലും ഒന്നും സംഭവിക്കരുതെ എന്ന പ്രാര്‍ത്ഥനയില്‍ ഞാനും പിന്‍ വലിഞ്ഞു ..സ്ത്രീകള്‍ക്ക് പ്രത്യേകം ചായ കൊടുക്കുന്നത് മാമീച്ചയാണ് പോട്ടിയാപ്പവും മണ്ടയും കാജയും മയ്സൂര്‍ പഴവും വെച്ച് വിളബുന്നു ഇടക്ക് ചില പുതിയാപ്പിള കൂട്ടത്തിലെ ആണുങ്ങളെയും സ്വകാര്യത്തില്‍ ചായ കുടിപ്പികുന്നുണ്ട്..
നികാഹിനു പോകാനുള്ളവര്‍ എത്തികഴിഞ്ഞു പക്ഷെ "മമ്മു ഹാജി" മാത്രം വന്നില്ല ആളുകള്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങി ആലിക്കോയ വന്നു ഉപ്പാവാനോട് ചോദിച്ചു
"അല്ല അമ്മദേ ഞ്ഞി മമ്മു ഹാജീനോട് ......"
"ഓ ഇന്നലേം ഞാന്‍ ആട പോയതാന്നല്ലോ"....ഉപ്പാവ പിരടി തടവി കൊണ്ട് പറഞ്ഞു
"ഇറങ്ങാനുള്ള സമയം വൈകുന്നു ആരെങ്കിലും ഒന്ന് പോയി നോകീനടോ" അമ്മാദ് മാഷ് കല്പന നല്‍കി..
(മമ്മു ഹാജി ഞങ്ങളുടെ നാട്ടു മൂപ്പനാ അന്നത്തെ കാലത്ത് മമ്മു ഹാജി വരാതെ ഒരു പരിപാടിയും തുടങ്ങില്ല അദ്ദേഹത്തിന് വല്ല മുടക്കവും വരികയാണങ്കില്‍ അയാളുടെ "വടി" കൊടുത്തയക്കും അയാളുടെ സാനിദ്യ മറിയിക്കാള്‍ വടി മുന്നില്‍ വെക്കുന്ന പതിവും ഉണ്ടായിരുന്നു )
മമ്മു ഹാജിയെ തിരഞ്ഞു പോയവന് കിട്ടിയത് പതിവ് പോലെ അദ്ദേഹത്തിന്റെ "വടി" ആയിരുന്നു.. അദ്ദേഹത്തിന്റെ വരവ് ഇല്ല എന്ന് കണ്ടു കുഞ്ഞാലി ഹാജി കോലായിലെ കസേലയിരുന്നു ഇരുന്നു.... വിസ്ത്തരിച്ചു ഒന്ന് "മുറുക്കി" വായില്‍ നിറഞ്ഞു വന്നവ ചുണ്ടി വിരല്‍ വെച്ച് മുറ്റത് വാഴ പോളയില്‍ ചതുരം തീത്ത് പൂഴി ഇട്ടു "തുപ്പലുകാര്‍ക്ക്" പ്രത്യേകം ചെയ്ത സ്ഥലം ലകഷ്യമാക്കി തുപ്പി കൊലായിയും ചേതിയും കടന്നു മുറ്റത് എത്തിയെങ്കിലും പോയ വഴിയില്‍ തുള്ളിവരകള്‍ തീര്‍ത്തിരുന്നു അടുത്ത നിന്നിരുന്ന അമോറ്റിക്ക തന്റെ ചുളിഞ്ഞ മുണ്ട് മാടിനോക്കി തുള്ളികള്‍ വന്നു പെട്ടോ എന്ന് നോക്കാന്‍ അത് കുഞ്ഞാലി ഹാജിക്ക് പിടിച്ചില്ല എന്ന് അയാളുടെ നോട്ടത്തില്‍ മനസ്സിലായി.., ഇത്തരക്കാര്‍ സ്വന്തം വീട്ടില്‍ ഇരിക്കുമ്പോള്‍ കോലായില്‍ നിന്നും ഇരുട്ടുള്ള അകത്തേക്ക് തുപ്പാറുണ്ടെന്നു പറഞ്ഞു കേട്ടിടുണ്ട് ..
"എടൊ ആരോടല്ലാ സമ്മദം എടുകെണ്ടത് എന്ന് വെച്ചാ ബേഗം എടുക്ക്... മ്മക്ക് കീയാലോ ..."
ഖാളിയാര്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു ഉപ്പാവ എല്ലാരോടും സമ്മദം എടുത്തു ഒടുവില്‍ "എളിയാനെ" കാണാനില്ല (വീട്ടിലെ മൂത്ത പുതിയാപ്പിള )
"എടൊ അന്ത്രു എട പ്പോയീ ..." ഉപ്പ വീട് മുഴുവന്‍ തിരഞ്ഞു മൂപ്പരെ കാണാനില്ല
"പടച്ചോനെ നേരം പൊന്നല്ലേ ഇചെറിയോന്‍ എട പോയോളീ "
ഞാന്‍ സൈനെചാനെയാ തിരഞ്ഞത് അവരോടു ഞാന്‍ കാര്യം ചോദിച്ചു എന്തോ പന്തികേട് ഉണ്ട് എന്ന് മനസ്സിലാകിയ ഞാന്‍ ഉപ്പാവനെ അറീച്ചു ഉപ്പാവാനോട് സൈനെച്ച പറഞ്ഞു
"അരികുത്തല്‍ന്റന്നു" ഇങ്ങള് ഓന്റെ ഉപ്പാനോട് സമ്മതം എടുതിക്കില്ലാലോ അത് ഓലിക്ക് പറ്റീക്കില്ലാന്ന പറേന്നെ..
"എന്നിറ്റു ഓനേട പോയീ ..." ഉപ്പ തലക്ക് കൈ കൊടുത്തുകൊണ്ട് ചോദിച്ചു സന്തോഷത്തിന്റെ അലയൊലികള്‍ നിറഞ്ഞു നിന്ന വീട്ടില്‍ ദുഖത്തിന്റെ കാര്‍മേഘങ്ങള്‍ നിറയാന്‍ തുടങ്ങി...
"അമ്മദേ ഞ്ഞി ഒരു ജീപ്പ് പെഷലാക്കീറ്റ് ആടംബരെ ഒന്ന് ചെല്ല് കാലു പിടിചിട്ടാനെങ്കിലും മ്മക്ക് കാര്യം നടക്കണ്ടേ..? " മൂസ ഹാജി കാര്യം പറഞ്ഞു..
അങ്ങിനെ അടുത്തുള്ള ഒരു ജീപ്പ് വരുത്തി "എളിയാന്റെ" വീട്ടിലേക്ക് പോയി മൂപ്പര്‍ അവിടെ ഇരിപ്പുണ്ട് ഉപ്പാനെ കണ്ടിട്ടും ആരും കാണാത്ത മട്ടു .. ഉപ്പ മുഖ പുരയില്ലാതെ കാര്യം പറഞ്ഞു
"എന്റെല് തെറ്റെന്തങ്കിലും വന്നു പോയികിണ്ടേ പോറുക്കണം ഇങ്ങള് മംഗലത്തിന് വന്നു കൂടണം"
"ഹേ ഞാള് ബെരുന്നല്ലേ ഇങ്ങള് നടന്നോളീ കാനോത്ത്കാറ് പോയികോട്ടെ ഞാള് ഇതാ ബന്നു..." .. ഉപ്പാവ അവിടം വരെ പോയപ്പോള്‍ അവരുടെ പരിഭവം തീര്‍ന്നതോ വെത്തില കെട്ടില്‍ തീര്‍ത്തതോ എന്നറിയില്ല
ഉപ്പാവ പെട്ടെന്ന് വന്നു കാനോത്ത് കാര്‍ ഇറങ്ങാന്‍ നേരത്ത് വീണ്ടും തിരച്ചില്‍
"എടൊ... ആട "അളിയന്‍കുട്ടി"യായിറ്റ് ആരെങ്കിലും വേണ്ടേ" കുഞ്ഞാലി ഹാജിയാണ് ചോദ്യം വിട്ടത് എല്ലാരുടേയും കണ്ണുകള്‍ എന്നിലേക്ക് നീളുന്നത് കണ്ടപ്പോള്‍ എനിക്ക് ഒന്നും മനസ്സിലായില്ല കൂട്ടത്തില്‍ ചെറിയ എന്നെയാണ് അവര്‍ "അളിയന്‍ കുട്ടി' വേഷത്തിനു തിരെഞ്ഞെടുത്തത് അത് എനിക്ക് വലിയ ഒരു പാരയാണ് എന്ന് പിന്നീടാണ് മനസ്സിലായത് കൂട്ടുകാരുമൊത്ത് കല്ല്യാണം അടിച്ചു പൊളിക്കുന്ന എന്നെ അപരിചിത മായ ഒരു വീട്ടില്‍ വേഷം കെട്ടി ഇരുതാലായിരുന്നു അത്.. നിക്കാഹ് കഴിഞു എല്ലാരും പിരിഞ്ഞു പോരുന്നേരം ആരോ ചോദിച്ചു "അളിയന്‍...?'
എന്‍റെ കൈ പിടിച്ചു ഏല്പിച്ചിട്ട് പറഞ്ഞു ഇതാ "അളിയന്കുട്ടി" എന്നെ പരിജയമുള്ള പലരും അവിടെ ഉണ്ടായിട്ടും എല്ലാവരും ഒരു ഔപചാരിക മായ നോട്ടം എന്‍റെ പേരിനു പകരം "അളിയന്‍ കുട്ടി" എന്ന വിളി.. എന്‍റെ വീട്ടിലെ കല്യാണം കാണാതെ പോയ സങ്കടത്തില്‍ ഞാന്‍ ഇരികുമ്പോള്‍ ആരോ ചോദികുന്നതും അതിന്റെ മരുവടിയും കെട്ടു
"പുതിയാപ്പിള എപ്പാളീ പോകുന്നത് ? ഓ മഗ്രിബ് നിക്കരിചിറ്റ് ഇറങ്ങാ എന്നാ മുത്താപ്പ പറഞത്"
... എന്‍റെ മനസ്സില്‍ സങ്കടം കൂടി വീട്ടിലെ കല്യാണം മുഴുവനും ഞാന്‍ ഇവിടെ ഒറ്റക്ക് ...!
മഗരിബ് നിസ്കാരം കഴിഞ്ഞു എങ്ങും ഇരുട്ട കയറി പുതിയാപ്പിളയുടെ കൂടെ പോകുന്നവര്‍ ഒരുങ്ങി നിന്നു.. പാട്ട് പാടുന്നവര്‍, പള്ളി മുക്രി, വരന്റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ അങ്ങിനെ നൂറില്‍ കുറയാത്ത ആളുകള്‍... (പുതിയാപ്പിളയുടെ കൂടെ വരുന്നവരുടെ അംഗ ഭലമാണ് അയാളെ "ഗമ" )
"മോയിദീനെ ഞ്ഞി മേക്സും പിടിച്ചു മുന്നില്‍ നടക്കു'" പോക്കര്‍ക്ക ഫ്ലാഗ് ഓഫ് ചെയ്തു
മുന്നില്‍ തലയില്‍ "കാന്തവിളക്ക്" (പെട്രോള്‍ മേക്സ്) വെച്ച് മോയിദീന്‍ നടന്നു എല്ലാവരും പിന്നില്‍ വരിയായുള്ള യാത്ര കോവണി ഇറങ്ങുമ്പോള്‍ തുടങ്ങി പാട്ട് ........ (അന്നത്തെ കാലത്ത് പുതിയാപിലയുടെ കൂടെ "അറപാട്ടുകാര്‍" എന്ന പേരില്‍ ഒരു സംഗം ഉണ്ടാവുമായിരുന്നു ) ആളുകക്കിടയില്‍ ഞാനും നടന്നു നീങ്ങി വയല്‍ വരംബിലൂടെയാണ് യാത്ര.., അത് കൊണ്ട് തന്നെ ദൂരെ നിന്നും കാണാം "കാന്തവിള"ക്കിന്റെ വെളിച്ചം .. വീട് എത്താറായപ്പോള്‍ ഞാന്‍ മുന്നേ തിരിഞ്ഞു ഓടി എല്ലാവരും പൂമുകത്ത് കൂടി നില്കയാണ് അകത്തേക്ക് ഓടി കയറാന്‍ ശ്രമിച്ച എന്നെ കുഞ്ഞാലിക്ക പിടിച്ചു നിര്‍ത്തി...
"എടയാഞ്ഞ പായുന്നേ ബട നിക്ക് ഈ കിണ്ടിയും ബെള്ളോ കയീ പിടി..... ഓണ്‍ കയരി വരുമ്മം ബെള്ളം കാലുംമ്മല്‍ ബീത്തി കൊടുക്കണം.." അതും അളിയന്‍ കുട്ടി പണിയില്‍ പെട്ടതാണ് പോലും
( പുതിയാപ്പിലക്ക് "കാക്കുതണ്ണി പാരുക" എന്നാ ഒരു ആചാരം ഉണ്ടായിരുന്നു അങ്ങിനെ വെള്ളം ഒഴിക്കാന്‍ എടുക്കുന്ന "കിണ്ടി" എന്ന് പേരുള്ള വയറ്റത്ത് ബാലുള്ള ഒരു തരാം പാത്രം അതില്‍ പുതിയാപ്പില്‍ ഒരു സ്വര്‍ണ മോതിരം ഇടണം എന്നനു നാട്ടു നടപ്പ് )
എന്‍റെ കര്‍മ്മം കഴിഞ്ഞ ഉടനെ അകത്തേക്ക് ഓടാന്‍ ശ്രമിച്ച എന്നോട് കുഞ്ഞാലിക്കയാ പറഞ്ഞത്....... "പൊട്ടാ അതില്‍ മോതിരം ഉണ്ടാവും അതിംഗ് എടുക്ക്".... മോതിരവും എടുത്തു കൊടുത്ത് ഞാന്‍ അകത്തേക്ക് ഓടി അപ്പോഴേക്കും അവിടെ "അറപ്പാട്ട്" തുടങ്ങിയിരുന്നു... മോയിന്‍ കുട്ടി വൈദ്യരുടെ മുതല്‍ എസ് എ ജമീലിന്റെ പാട്ട വരെ ...
പുതിയാപ്പിലക്കുള്ള പലഹാരങ്ങള്‍ നിരത്തി വെച്ച് ഒരാള്‍ അകത്ത് പോയി ഭവ്യതയോടെ എല്ലാവരെയും വിളിച്ചു വരുത്തി ഏതു "പൂച്ചയും' പുതിയാപ്പിലയുടെ കൂടെ വന്നാല്‍ "പുലിയാണ്" എല്ലാരും ഇരുന്നപ്പോള്‍ ഒരാള്‍ വിളിച്ചു ചോദിച്ചു അളിയന്‍ കുട്ടി എവിടെ കുഞ്ഞാലിക്ക അഫ്സലി നോട് പറഞ്ഞു ..."നീ ഇരുന്നടാ..." അത് കെട്ടു കൂടെ വന്നവര്‍ പറഞ്ഞു ..
"ഞാളോടി ഒപ്പരം ബന്ന്യോനേടപ്പോയീ ഓനെ ബിളിക്ക്.."
ആ സമയത്ത് എനിക്ക് അഭിമാനം തോന്നി കാരണം മംഗലം "ഹോമിക്കാന്‍" ഞാന്‍ "വി ഐ പി സീറ്റ്" ഒനും അത് വേണ്ട....... ഞാന്‍ ഒന്ന് 'ഞെളിഞ്ഞു" ഇരുന്നു ..
ഭക്ഷണം കഴിഞ്ഞു പുതിയാപ്പിള മാത്രം പ്രത്യേകം തയ്യാര്‍ ചെയ്ത "അറ" എന്ന് ഓമന പേരിട്ടു വിളിക്കുന്ന മുറിയിലേക്ക് പോയി .. അമ്മായി മാറും എളോമ്മ മാറും ചേരുന്നു മണവാട്ടിയെ അണിയിച്ചൊരുക്കി അറയിലേക്ക് തള്ളി വിടുന്നു അതിനു "പെണ്ണാത്ത് കൂട്ടല്‍" എന്നാണ് വിളിച്ചു പോന്നത് കരഞ്ഞു കലങ്ങിയ കണ്ണ് മായി നാണത്തില്‍ കുളിച്ചാണ് മണവാട്ടി അകത്തു പോയത്
അവള്‍ ഇറങ്ങിയപ്പോള്‍ എല്ലാവരും അവളെ കഴുത്തിലെ മാലയിലെക്കാന് നോക്കിയത് അന്ന് "മഹര്മാല" അറ യിലാണ് കൊടുക്കുന്നത് അതിന്റെ തൂക്കമാണ് പുതിയാപ്പിലയുടെ "വില".. കൂടി നിന്നവര്‍ കണക്കാകുന്നത് ...പിന്നീട് പുതിയാപിളയെ കാണലും അമ്മായിയുടെ പാലും മുട്ടയും ... ...............
പുതിയാപ്പിള പോയി അല്പം കഴിഞ്ഞപ്പോള്‍ മണവാട്ടിയെ കൂട്ടാനുള്ള ആളുകള്‍ വന്നു അവന്റെ സഹോദരിമാര്‍ അവരുടെ പെട്ടി എടുക്കാന്‍ ഒരു സഹായി പിന്നെ ഉള്ളതും കടം വാങ്ങിതുമായി സ്വര്‍ണ വിഭൂഷിതായ കുറേ പെണ്ണുങ്ങളും.പാത്തുട്ടി ഹജ്ജുമ്മാനെ സ്വീകരിക്കാന്‍ ഏര്‍പാടാക്കി കദീജയും മാമിയും കൈ പിടിക്കാന്‍ മറിയത്തിന്റെ കയ്യില്‍ ഒരു പ്രത്യക തരാം കുപ്പിയില്‍ പനനീര്‍ വെള്ളം അഫസ അരി മണികള്‍ വാരി എറിയുന്നുമുണ്ട് . കാന്തവിളക്കിന്റെ വെളിച്ചവും സ്ത്രീകളുടെ ഭാഹളവും നിര നിരയായി സര്‍ബത്ത് വെള്ളം നിറച്ച ക്ലാസ്സുകള്‍ പല വഴിയിലൂടെയും കൊണ്ട് പോകുന്നു ആര്‍ക്ക് കിട്ടിയെന്നോ കിട്ടാത്തവര്‍ ആരെന്നോ മനസ്സിലാവുന്നില്ല കുട്ടികളുടെ കരച്ചില്‍ മേളക്ക് അകമ്പടിയെകുന്നു ...
വന്നവര്‍ മണവാട്ടിയെ ചമയിക്കുന്ന തിരക്കിലാണ് അതിനിടയിലാണ് ഒരു ഉച്ചത്തിലുള്ള സംസാരം കേളുകുന്നത് പുതിയാപ്പിളയുടെ പെങ്ങളാണ് ഒച്ച വെക്കുന്നത്..
"എന്താടോ എന്ത്ന്ന പറ്റിയെ?" ബഹളം കെട്ടു വന്ന ആരോ ചോദിച്ചു
"അത് ഞാള് പറഞ്ഞതാ മുപ്പത് പവുണാ ഇതു നോക്ക് താത്തി കേട്ടുന്നെനു ഇന്‍ണ്ടോ നീളം തീര്‍ത്തും പോന്നില്ലാണ്ട് ഞാള് കൂട്ടൂല..."
മംഗള കാര്യങ്ങള്‍ക് വീണ്ടു അപ ശബ്ദങ്ങള്‍ കുടുംബങ്ങള്‍ കൂട്ട കരച്ചിലിലേക്ക് പോകുന്നു എന്ന് കണ്ടു പാത്തുട്ടി ഹജ്ജുമ്മ അകത്ത് വന്നു ..
"അല്ലക്കളെ പോന്നില്ലാഞ്ഞിറ്റു ഇങ്ങുള് ഈ കുട്ടീന ഇബ്ട നിര്‍ത്തി പോണ്ട ഇന്നാ ഇങ്ങള് ബിജാരിചെലും കൂടുതല് ഉണ്ടാവും".. ഹജ്ജമ്മ അവരുടെ കഴിത്തില്‍ നിന്നും വലിയ ഒരു ചെയില്‍ ഊരി അവരുടെ കയ്യില്‍ കൊടുതിറ്റ് പറഞ്ഞു..
കൂടി നിന്നവര്‍ അമ്പരന്നു ഇപ്പോള്‍ കൂട്ട കരച്ചില്‍ ഉണ്ടാവും എന്ന് കരുതി ഉള്ളില്‍ സന്തോഷിച്ചവര്‍ക്ക് സങ്കടവും പടച്ചോനെ എന്താ ഇപ്പൊ ചെയ്യാ എന്ന് കരുതിയവര്‍ക്ക് ആശ്വാസവും ആയിരുന്നു ഹജ്ജുമ്മ യുടെ "ദാനം"..... കൂട്ടത്തില്‍ ഹജ്ജുമ്മ ഒരു പ്രസ്താവനയും നടത്തി
"സ്വത്തും മുതലും മനിച്ചമ്മാര് ഉണ്ടായേറെ ഉണ്ടായതാ അത് പോവുംമോ ഒപ്പരം ആരും കൊണ്ടോയിക്കൂ ഇല്ല"...
അങ്ങിനെ പാതൂട്ടി ഹജ്ജുംമയുടെ സഹായത്തില്‍ മണവാട്ടിയെ അണിയിച്ചൊരുക്കി പന്തലില്‍ കൊണ്ടിരുത്തി പലഹാരങ്ങള്‍ കഴിച്ചു വീടിറങ്ങുമ്പോള്‍ അവിടെ കൂടിയിരുന്ന കുട്ടികളും പെണ്ണുങ്ങളും പുതിയാപ്പിള യുടെ വീട് വരെ അനുഗമിച്ചു തരുണികള്‍ ഇണത്തില്‍ പാട്ട് പാടിയാണ് യാത്ര പോയത്
എല്ലാം "മംഗള" മായി കഴിഞ്ഞ നിര്‍വൃതിയില്‍ ഉപ്പാവ കോലായില്‍ ഇരിക്കുന്നു "അളിയന്‍ കുട്ടി" എന്ന പുതിയ നാമത്തില്‍ ഞാനും...............
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ