മൊയിദീൻ ക്കാന്റെ നോമ്പ് തുറ ...(കഥ )
=========================
"എല്ലാ കദീഷാ ..... . ഇനിക്ക് ഇമ്ബദുരീങ്ങളാണ്ടിന്റന്നു തന്നെ കയ്ക്കനെണോ നോമ്പോറ... പോരെറ്റ് കൊടാന്തിരം മയേം .."
വരാന്തയിലെ കസേരയിൽ ഇരുന്നു പാത്തുമ്മ പിറ് പിറുത്ത് കൊണ്ടേയിരുന്നു
മകളെ കല്യാണം കഴിഞ്ഞു ആദ്യത്തെ നോമ്പ് തുറയാണ് കൂടാതെ ചെക്കന്റെ ഒരു ബന്തുവും കൂടി വരുന്നുണ്ട് .. സാധനങ്ങളുടെ തീ വില വീട്ടുകാരോട് പാഞ്ഞിറ്റ് കാര്യമുണ്ടോ അടുത്ത വീട്ടിലെ വിഭവങ്ങളെ വെല്ലുന്നതാവണം നമ്മളെ വീട്ടിലും എന്നതാണ് വീട്ടുകാരുടെ ഉള്ളിരിപ്പ്
മൊയിദീൻക്ക കാലത്ത് തന്നെ രണ്ടു ചുമന്ന നോട്ടെടുത്ത് അരപട്ടയിൽ വെച്ച് അത്യാവശ്യം വേണ്ട സാദങ്ങളുടെ ലീസ്ടും... പോകാൻ നേരത്ത് കദീഷന്റെ വിളി...
"നോക്ക് "ആട്ടുംതല" വാങ്ങുമ്മൊ ബലിയെ നോക്കി മാങ്ങണേ പുയ്യാപ്പിളേന്റൊടി ഓന്റെ ലോഗ്യക്കാരനും ഇള്ളതാ.. പിന്നെ പുറൂട്ട് മങ്ങുംമം നോക്കണം ഇന്നല അങ്ങട്ടെലെ സുപ്പരേല് കണ്ടിക്കില്ലെനോ എന്തുന്നെനോളീ അയിന്റെ പേര് ....ചായിന്റെ ഓര്മ്മ വരുന്നൂല്ല ...."
കദീഷ തലപുകയുന്ന നേരം കൊണ്ട് മൊയ്ദീൻ അമർത്തി ചവിട്ടി നടന്നു നീങ്ങി അങ്ങാടിയിൽ എത്തി... ഇറച്ചി കടയിൽ കൊടുത്ത നോട്ടിനു ബാക്കി കിട്ടിയത് കണ്ടപ്പോൾ അയാളെ കണ്ണ് തള്ളിയിരുന്നു ഉള്ളിച്ചും പച്ചക്കറിയും ആട്ട പൊടിയും വാങ്ങിയപ്പോൾ അതും തീർന്നു ..
"പടച്ചോനെ കയമാരിയും നെയ്യും ചില്ലാനൊ മാണല്ലോ ..... "
അയാൾ തല പുകച്ചു ഒടുവിൽ അയാള് തന്നെ ഒരു വഴി കണ്ടെത്തി ഫുരൂട്ട് ഇങ്ങ് മാങ്ങട്ടെ അറിപീടിയെലെ ആജീക്കാനോട് ഒന്നൂല്ലെങ്കിൽ കടം പറയാം ...
അയാൾ ഫ്രൂട്ട് കടയിൽ എത്തി മോള് പ്രത്യകം എഴുതി കൊടുത്ത ലീസ്റ്റ് കടക്കാരന് കൊടുത്ത്
അയാള് എന്തൊക്കയോ പറഞ്ഞു കൊണ്ട് അടുത്തിരിക്കുന്ന ഒരു ബത്ത്തക്കയുടെ പുറത്ത് എഴുതി കൂട്ടി.. ആയിരത്തിന്റെ നോട്ടു കൊടുത്തപ്പോൾ കടക്കാരാൻ പറഞ്ഞു
"മൊയിദീൻക്ക ചില്ലറ ബാക്കി തരാൻ ഇല്ല ഞാൻ രണ്ടു ചെരുന്നാരങ്ങ അതിൽ വെച്ചിട്ടുണ്ടേ ...."
അയാള് അറിയാതെ ബദുരീങ്ങളെവിളിച്ചു പോയീ ...
അമ്മദ് ഹാജിയുടെ അരിക്കടയിൽ നല്ല തിരക്കാണ് അയാള് തിക്കി തിരക്കി തന്റെ കയ്യിലെ ലീസ്റ്റ് തൂക്ക കാരനെ ഏല്പിച്ചു അയാള് സാധങ്ങൾ എടുത്തു ഓരോന്നായി തൂകം വിളിച്ചു പറഞ്ഞു ഹാജിയുടെ ബില്ലും റെഡിയായി . മൊയിദീൻക്ക മെല്ലെ മേശയുടെ അടുത്തേക്ക് ചെന്ന്
"ഹാജീക്ക എന്റെലു പയിസ തീര്ന്നു പോയി ഞാൻ രണ്ടെസം കൊണ്ട് ഇങ്ങ് കൊണ്ടത്തരെ"
ഹാജ്യാര്ക്ക് നോമ്പ് തലയിൽ കയറി എന്ന് പറയാലോ .....
"മൊയിദീനെ ഇഞ്ഞി മങ്ങലത്തിനു മാങ്ങിയ പയിസ ഇതവരെ തന്നു തീര്തിക്കില്ല പിന്നെ കടം മാങ്ങുവാനാ മന്നത് നോമ്പ് കാലത്ത് ഓരോ ദെഷനക്കെട്"
ഹാജിയുടെ വാക്ക് കേട്ട് മൊയിദീനു കരയാനാണ് തോന്നിയത് എന്നാലും ഇന്ന് ഇത് വാങ്ങിയല്ലേ പറ്റൂ .. അയാൾ മിണ്ടാതെ നിന്നു.. അയാളുമായി സംസാരിച്ചു നേരം വൈകുന്നതിൽ മേശക്കരികിൽ കൈ നിറയെ കാശുമായി നിൽകുന്ന പര്ദ്ദക്കാരിക്ക് അരിശം വരാതില്ല അവൾ പറഞ്ഞു
"ഇങ്ങള് കലമ്പല് മയ്യാക്കീറ്റ് ഈ പയ്ശാങ്ങു മാങ്ങീ എനക്ക് പോയിട് നൂറായിരം പണീള്ളത"
ആജീയാർ ഒന്ന് അമർത്തി മൂളി . മൊയിദീൻ സാധനങ്ങളും കെട്ടിപ്പിടിച്ചു റോഡിൽ ഇറങ്ങി
അയാള് തന്റെ അരപ്പട്ട ഒന്ന് കൂടി പരതി ഭാഗ്യം പണ്ടെന്നോ ചുരുട്ടി വെച്ച 20 ന്റെ നോട്ട് അതിൽ ബാക്കിയുണ്ട് അയാൾ ഒട്ടൊവിനു കൈ നീട്ടി .. വീട്ടിലെത്തി സാധനങ്ങൾ കദീഷയെ ഏല്പിച്ചു ഓരോ സാദങ്ങളും എടുത്തു വെക്കുമ്പോൾ കദീഷ അരിശത്തോടെ പറയുന്നുണ്ടായിരുന്നു അത് ശേരിയില്ല ഇത് നന്നായില്ല ..
എല്ലാം കേട്ട് നിൽകുംബോളും മൊയിദീന്റെ മനസ്സില് ആജ്യാരുടെ വാക്കുളായിരുന്നു..
നേരം ഇരുട്ടാൻ തുടങ്ങി അടുക്കളയിൽ പലഹാരങ്ങളുടെ പല നിറങ്ങളും മണങ്ങളും കുട്ടികൾ വീടിനു ചുറ്റും ഓടുന്നു .. പാത്തുമ്മ തലയിൽ കൈവെച്ചു പറയുന്നുണ്ട്
എന്റെ ബദിരീങ്ങളെ.. ഈ പൈദംമക്കള് നിലത്ത് നിന്നൂടാത്ത കളിയാന്നല്ലോ കളികുന്നെ
എടങ്കിലും ബീവ്വോ പെടെക്കൊവ്വോ ചെയ്താലറിയാ.. മൊയിദീനെ ഇഞ്ഞിതൊന്നും കാണുന്നില്ലാനെ.."
"അസ്സലാമു അലൈകും" കാലൻ കുട പൂട്ടി കൊണ്ട് ആലി മുസ്ല്യാർ സലാം ചൊല്ലി മൊയിദീൻ കൈ പിടിച്ചു കൊണ്ട് സലാം മടക്കി ..
എല്ലടോ പുയ്യാപ്പിള എത്തീക്കില്ലേ ..?
"ഇല്ലോളീ .. ചെലപ്പം ബെരുന്നുണ്ടാവും മയെല്ലേ .. .." മൊയിദീന്റെ പ്രതീക്ഷ ..
മണി ആറു കഴിഞ്ഞിട്ടും ആളെ കാണാഞ്ഞു മോയിലാർ വീണ്ടും ചോദിച്ചു "എല്ലടോ .....
മൊയിദീനു ബേജാർ കൂടി ഇത് കണ്ടുനിന്ന അയൽക്കാരൻ അബു ചോദിച്ചു
മോയിദീന്കാ ഓന്റെ നമ്പരാറ്റം ഉണ്ടോ ..?
"സബിറാ...." മോയിദീന്ക്ക ഇളയ മോളെ വിളിച്ചു .
"ഇന്റെലുണ്ടോ ആരിസിന്റെ നമ്പര് ..?"
അബു നമ്പറ് വാങ്ങി വിളിച്ചു മൊയിദീൻക്കാന്റെ മോളാ എടുത്തത് അബു ഫോണ്‍ മൊയിദീൻക്കാക്ക് കൊടുത്തു മോൾ കരഞ്ഞു കൊണ്ടാണ് പറഞ്ഞത്
"ഇങ്ങള് നോമ്പ് പത്തിന്റെ മുന്നേ മന്നു ഷണിക്കേറ്റ് ആരും പോണ്ടാന്ന "ഇബ്ടുത്തെ ഉപ്പ പറയുന്നത് .."
മൊയിദീൻക്ക നിസ്സഹായനായി ഫോണ്‍ കട്ട് ചെയ്തു വീട്ടിൽ സ്മശാന മൂകത ആരും ആരോടും മിണ്ടാതെ നോമ്പ് തുറന്നു ..
ആലി മുസ്ല്യാർ പ്രാർത്ഥിച്ചു മൊയിദീങ്കാന്റെ പുറത്തു തട്ടി സമാദാനിപ്പിചു ഇറങ്ങി നടന്നു ....
"ന്നാലും അയ്യോതിയാര്ക്കം കേട്ടയോനു നേരത്തെ പറഞ്ഞൂടെനോ ബാക്കീള്ളോലെ എടങ്ങാറാക്കണേനോ" പാത്തുമ്മ നിശബ്ദതക്ക് വിരാമം കുറിച്ച് ശാപവാക്കുകൾ പറയാൻ തുടങ്ങി..
മോയിദീന്ക്ക അപ്പോളും തൂണും ചാരി മിണ്ടാതിരിക്കുകയായിരുന്നു ....
കദീഷ പുറത്ത് വന്നു ചോദിച്ചു
എല്ലക്കളെ ഇങ്ങള് ഇങ്ങനെ തരിച്ചുതിരിഞ്ഞിറ്റ് എന്തവേനാ ... അല്ല പിന്ന ..
മൊയിദീൻക്ക എഴുനേറ്റിരുന്നു കൊണ്ട് പറഞ്ഞു
"എല്ലക്കളെ അങ്ങട്ടെലെ സെലാമിനെകൊണ്ട് എല്ലാരും പറയും ഓന് പുത്തൻ വാദിയാ പെയചോനാ എന്നൊക്കെ .. എന്നാ ഇഞ്ഞറിയൊ മെനഞ്ഞാന്നു ഒന്റാടയും ഇന്ടെനു നോമ്പോറ
ആരോക്ക്യാന്നു അറിയോ ഇബ്ടെയോന്നും കാണാത്ത അഞ്ചാറു മിസ്കീൻ മാറും ഓന്റെ പുയ്യാപ്പിളായു പിന്നെ ഞാനും ...തറുവൈ ഹാജീനെയും മൂപ്പൻ പോക്കരെയും ഒന്നും ഷണിക്കാഞ്ഞിട്ട് പള്ളീലും നാട്ടിലും പരാതിയാ.. എന്തിനു ...ഇന്നു അമ്മള് ചെലവാകിയെന്റെ നാലിലൊന്ന് ഒനിക്ക് ചെലവില്ല എന്നാലോ പള്ള നെറച്ചും തിന്നുവേൻ ഇണ്ട് താനും ..അങ്ങനല്ലടോ നോമ്പോറ കയികെണ്ട്യെ ....?"
കദീഷ കലി കയറിക്കൊണ്ട് പറഞ്ഞു
"ഇങ്ങക്കിപ്പോ മൊയ്ദീശേഹും നേര്ച്ചേ സലാത്തോന്നും ഇല്ലാത്ത ഒനാ നല്ലേ എല്ലെ അനങ്ങാണ്ട് ആടെങ്ങാൻ കുത്തിരിഞ്ഞൊളീ എന്നോകൊണ്ടോന്നും പറയിക്കണ്ട ..ഹും "
മൊയിദീൻക്ക ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു ...
അഷ്‌റഫ് എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ