ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂലൈ 22, തിങ്കളാഴ്‌ച

അറിയുക ..............

അറിയുക ......
--------------------------
നീ അറിയുക
നിന്റെ പാദങ്ങൾ
ശൂന്യതയിലാണ്
ചവിട്ടി നിന്ന
മണൽ തരികൾ
ആക്രാന്തികൾ
കോരിയെടുത്തിരിക്കുന്നു

ഉയർന്നു കേൾകുന്ന
സാന്ത്വനത്തിന്റെ
വാക്ധോരണികൾ
പട്ടിണി യകറ്റാനല്ല
മറിച്ചു
വിശക്കുന്നവനെ
സാമ്രാജ്യങ്ങൾക്ക്
തീറെഴുതാൻ ...

രക്ഷകന്റെ കുപ്പായമിട്ട്
താരാട്ട് പാടുന്നത്
അഴിമതിയുടെ
കൂട്ടികൊടുപ്പ് കാരൻ
മുപ്പത് വെള്ളികാശിനു
അമ്മയേയും ...................

മാംസങ്ങൾ ഉണങ്ങിയ
കുഞ്ഞിനെ നോക്കി
അരി ആഹാരത്തിന്റെ
മേന്മ പറയുന്നുണ്ട്
വിശപ്പറിയാത്ത
മേലാളന്മാർ ..

കോടികളുടെ
പദ്ദതികൾ കാട്ടി
ബൂത്തിലേക്ക്
തെളിക്കുമ്പോൾ
നീ അറിയുന്നില്ല
വറുതിയുടെ കടൽ
നിനക്കായ്
ഒരുങ്ങുന്ന സത്യം ...

അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ