ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂലൈ 3, ബുധനാഴ്‌ച

പ്രവാസിയുടെ "ലൈഫ് "......

പ്രവാസിയുടെ "ലൈഫ്" ....
==========================
ഗൾഫിനെ ശപിച്ചാണ്
അബ്ബാസ് നാട്ടിലേക്ക് പോയത്
ആയുസ്സും ആരോഗ്യവും
മരുഭൂമിയിൽ തുലക്കുന്ന
വിഡ്ഢികളെ കൊഞ്ഞനം കുത്തി
വലിയ വായിൽ പറഞ്ഞു
എനിക്കു "ലൈഫ്" വേണം
ലൈഫ് തേടി നാട്ടിൽ പോയ
അബ്ബാസ്‌
"ലൈഫ്ബോയി" വാങ്ങാൻ
ഗതിയില്ലാതായി ..
നാട് അവനെ സ്വയം പറയാൻ
പഠിപ്പിച്ചു
അബ്ബാസേ നിനക്ക് ഇതു തന്നെ വേണം
ചൂടും സങ്കടവും ഇത്തിരി കൂടുതലാണെങ്കിലും
കുബ്ബൂസിനെന്തായിരുന്നു രുചി .....!
ആവശ്യങ്ങളുടെ തീമഴ പെയ്യാൻ തുടങ്ങി
കടങ്ങൾ തുടർകഥ യായപ്പോൾ
അവൻ ഉച്ചത്തിൽ പറഞ്ഞു
"ലൈഫ്" മണ്ണാങ്കട്ട ......
ഇതൊന്നും കാണാതിരിക്കാനെങ്കിലും
ഒരു വിസ കിട്ടിയിരുന്നെങ്കിൽ ......
അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ