പ്രവാസിയുടെ വിരമിക്കൽ (retirement)
-----------------------
ഒരു സാധാരണ പ്രവാസിയുടെ വേദനത്തിന്റെ 80 % ചിലവിടുന്നത് അവന്റെ വീട്ടു കാരാണ് , എന്നാൽ ഒരാറ് മാസം തികച്ചു അവനെ സന്തോഷത്തോടെ പരിചരിക്കാൻ അവരെ കൊണ്ട് പറ്റില്ല താനും ,കിട്ടുന്ന ശമ്പളത്തിന്റെ കൂടെ അഞ്ചോ പത്തോ കടം വാങ്ങി വീട്ടുകാരുടെ ആവശ്യത്തിന്റെ കോട്ട തികക്കുയാണ് പ്രവാസി, ഇഷട്ടമുള്ള പാനീയം വാങ്ങി കുടിക്കാതെയും ഒരു നല്ല വസ്ത്രം എടുക്കാതെയും ആശ്രിതരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അവൻ സന്തോഷം കണ്ടെത്തുകയായിരുന്നു
30 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞാണ് മൂസക്ക നാട്ടിലെത്തിയത് തന്റെ ആയുസ്സിന്റെ സിംഹ ഭാഗം വീടുണ്ടാക്കാനും മക്കളെ പഠിപ്പിക്കാനും മകളെ കെട്ടിക്കാനും ചിലവിട്ടു, ബാക്കിയായ അല്പം രോഖവുമായാണ് അയാൾ വീടണഞ്ഞത് ശിഷ്ടകാലം മക്കളോടോത്തുംപേരകുട്ടിയെ കളിപ്പിച്ചും കഴിഞ്ഞു പോരുന്ന ദിനങ്ങൾ അയാൾ ഒരു പാട് സ്വപനം കണ്ടിരുന്നു . ആദ്യത്തെ ആറു മാസം മിണ്ടിയും പറഞ്ഞും പോയി, പിന്നീടാണ് ആശ്രിതരുടെ സ്വരങ്ങളും മുഖങ്ങളും അപരിചിതമായി തുടങ്ങിയത്.പോക്കറ്റിന്റെ കനം കുറഞ്ഞതും കുപ്പായത്തിന്റെ നിറം മങ്ങിയതും അയാൾ തിരിച്ചറിയാൻ തുടങ്ങി, ഒരു ദിവസം ഫോണ്‍ വിളിക്കാതിരുന്നാൽ പരിഭവം പറഞ്ഞിരുന്ന ഭാര്യ അയാൾ അകത്തിരുന്നു പല തവണ വിളിച്ചിട്ടും കേട്ടതായി നടിച്ചില്ല ഒടുവിൽ വന്നപ്പോളാവട്ടെ
"എല്ലാ എന്തിനാ ഇങ്ങനെ ബിളിചെമ്മല് തന്നെ ബിളിക്കുന്നെ , ഞാൻ ഇങ്ങനെ ഇങ്ങളെ എരിയത്ത് നിന്നാ എന്റെ പണി ആരാ എടുക്കുവാ "
ചോദ്യം ന്യായമാണ് പക്ഷെ അതിലെ സ്വരമാണ് അയാളെ സങ്കടപ്പെടുത്തിയത്. ശാരീരിക ക്ഷീണത്തെക്കാൾ അയാളുടെ മനസ്സ് ക്ഷീണിക്കാൻ തുടങ്ങി തന്റെ മുറിയിൽ ഒരു തടവ് കാരനെപ്പോലെ ഇന്നലയുടെ ഓർമ്മകൾ അയവിറക്കി അയാൾ വീട്ടിലും പ്രവാസിയായി.
അടുക്കളയിൽ നിന്നും മകളുടെ ശബ്ദം കേൾക്കുന്നു അവൾ വന്നിട്ട് കുറെ നേരമായി പെരകുട്ടിയുമായി ഇപ്പോൾ തന്റെ മുറിയിലേക്ക് വരുമെന്ന് അയാൾ കരുതിയത് വെറുതായായി , കുറെ കാത്തിരുന്നപ്പോൾ അയാള് എഴുനേറ്റു മെല്ലെ അടുക്കളയിലേക്ക് നടന്നു ഉമ്മയും മോളും സംസാരം തകർക്കുകയാണ് അയാളെ കണ്ട പാടെ ഭാര്യയുടെ അമറൽ
"എന്തിനാ കുത്തിപ്പിടിച്ചു എണീറ്റ് പൊന്നെ ഓളങ്ങു വരൂലേ ."
കണ്ടു കൊതി തീരാത്ത മോളും മനസ്സിൽ തരാട്ട് നിലക്കാത്ത പേരക്കുട്ടിയും ഒരു പ്രവാസിയുടെ മനസ്സ് അവൾക്ക് അറിയില്ലാലോ .. അയാള് ഒന്നും മിണ്ടാതെ പേരകുട്ടിയുടെ പുറത്ത് തടവി ഒരു മുത്തം കൊടുക്കാൻ തുനിഞ്ഞപ്പോൾ അവൻ തലതിരിച്ചു കളഞ്ഞു , അയാൾ വീണ്ടും തന്റെ "സെല്ലിലേക്ക്" നീങ്ങി , പ്രവാസത്തിന്റെ ഒറ്റ മുറിയിൽ അയാൾ കണ്ട പകൽ സ്വപ്നങ്ങൾ റിവൈന്റ് ചെയ്തെടുത്തു എന്ത് നല്ല നിറങ്ങൾ എന്തൊരു കുളിരു, എന്തൊക്കെ പ്ലാനുകൾ ?...... അയാൾ പതിയെ തന്റെ കണ്ണ് നീര് ഏറ്റു വാങ്ങാറുള്ള തലയണയിലെക്ക് ചെരിഞ്ഞു കിടന്നു , ഒരിക്കൽ കൂടി പേരകുട്ടിയെ കാണണം എന്ന് മനസ്സ് കൊതിച്ചു യാത്രപറയാൻ വരുമല്ലോ എന്ന പ്രതീക്ഷയിൽ തലയണക്കടിയിൽ കരുതി വെച്ച മിട്ടായി അവിടെ ഉണ്ടോ എന്നുറപ്പ് വരുത്തി. അല്പം കഴിഞ്ഞപ്പോൾ വാതിൽ പടിയിൽ നിന്നും മകളുടെ ശബ്ദം
"ഉപ്പാ ഞ്ഞാള് പോയിക്കെ , കുഞ്ഞൻ വണ്ടീ പോയി ഇരുന്നുക്കാ .".
അയാൾ കരുതി വെച്ച മുട്ടായി മകളുടെ നേരെ വെച്ച് നീട്ടി ......
." മാണ്ടേ ഒട്ടാകെ ഒലിപ്പിക്കും "
അവൾ അത് വാങ്ങാതെ നടന്നു പോയി
അയാൾ വീണ്ടും ചിന്തയിലേക്ക് തിരിഞ്ഞു നടന്നു പ്രവാസിയായിരുന്ന 30 വർഷത്തേക്കാൾ എത്രയോ പ്രയാസകരമാണ് ഈ റിട്ടെയർമെന്റ് ജീവിതം. മരണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത നിശബ്ദ വാസം , തീൻ മേശയിലെ വിഭവ സമൃദ്ദിയിലും ആശ്രിതരുടെ പൊട്ടിച്ചിരിയിലും പങ്കു ചേരാനാവാതെ ,കിരീടം പോയ രാജാവിനെപ്പോലെ തടവറയോ തൂക്കുമരമോ പ്രത്യക്ഷത്തിൽ ഇല്ലാത്ത എന്നാൽ പരോക്ഷമായി ഇവയിലെതങ്കിലും അനുഭവിക്കുന്ന പാവം പ്രവാസിയായി അയാളും ..............

അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ