അച്ഛൻ
ഓണക്കോടി ഉടുത്തിട്ടച്ഛനെ
ഓർമ്മയിലേക്ക് നടത്തേണം
വടിയും പടിയും താങ്ങാതച്ചനെ
വാതിൽ പടിയിലിരുത്തേണം
ഓർമ്മയുറങ്ങും ചാരുകസേരയിൽ
കാല് നിവർത്തി ഇരുത്തേണം
മകനും മകളും കുഞ്ഞു കിടാങ്ങളും
ചുറ്റും കൂടി നിൽക്കേണം
വേളി കഴിച്ചതും വേര് പടർന്നതും
ഇടമുറിയാതെ കേൾക്കേണം
വറുതികൾ നീന്തിയ കണ്ണീർ കഥകൾ
പുഞ്ചിരിയോടെ ശ്രവിക്കേണം
കേൾവികൾ വറ്റിയ കാതുകളിൽ
മധുര കിസ്സകൾ ചൊല്ലേണം
കാഴ്ച്ചകൾ മങ്ങിയ കണ്ണുകളിൽ
കുഞ്ഞു ചിരികൾ മുത്തേണം
പേരക്കുട്ടികൾ കലപില കൂട്ടി
മൂക്കിൽ ശുണ്‌ഠി വിടർത്തേണം
നാരു നരച്ചൊരു തലയിൽ തപ്പി
അച്ഛാ എന്ന് വിളിക്കേണം
അഷ്‌റഫ് എസ്സം വരിക്കോളി
ഓണക്കോടി ഉടുത്തിട്ടച്ഛനെ
ഓർമ്മയിലേക്ക് നടത്തേണം
വടിയും പടിയും താങ്ങാതച്ചനെ
വാതിൽ പടിയിലിരുത്തേണം
ഓർമ്മയുറങ്ങും ചാരുകസേരയിൽ
കാല് നിവർത്തി ഇരുത്തേണം
മകനും മകളും കുഞ്ഞു കിടാങ്ങളും
ചുറ്റും കൂടി നിൽക്കേണം
വേളി കഴിച്ചതും വേര് പടർന്നതും
ഇടമുറിയാതെ കേൾക്കേണം
വറുതികൾ നീന്തിയ കണ്ണീർ കഥകൾ
പുഞ്ചിരിയോടെ ശ്രവിക്കേണം
കേൾവികൾ വറ്റിയ കാതുകളിൽ
മധുര കിസ്സകൾ ചൊല്ലേണം
കാഴ്ച്ചകൾ മങ്ങിയ കണ്ണുകളിൽ
കുഞ്ഞു ചിരികൾ മുത്തേണം
പേരക്കുട്ടികൾ കലപില കൂട്ടി
മൂക്കിൽ ശുണ്‌ഠി വിടർത്തേണം
നാരു നരച്ചൊരു തലയിൽ തപ്പി
അച്ഛാ എന്ന് വിളിക്കേണം
അഷ്‌റഫ് എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ