- കവിത : അഷ്‌റഫ് എസ്സം വരിക്കോളി
മഴയും പുഴയും വാതുവെച്ചു
കാവലായി നിന്നവർ കൈമലർത്തി
മണ്ണിലെ രാജാക്കൾ നിലം പതിച്ചു
അരിശം പകർന്നവൾ പരന്നൊഴുകി
മിണ്ടാ പ്രാണിയും ഒലിച്ചു പോയി
കാടിനെ കൊന്നവർ വീട് വെച്ചു
ഓല പറിച്ചവർ ഓട് പാകി
ഓടിന് താഴെ സിമന്റ് തേച്ചു
മുറ്റമതൊട്ടാകെ പൂട്ടി വെച്ചു
സംസ്കാരമൊക്കെ മാറി വന്നു
ഇലയും തുണിയും വർജ്യമായി
പ്ലാസ്റ്റിക്ക് കൂടുകൾ മിത്രമായി
മണ്ണ് മരിച്ചു മലിനമായി
ഓടയതൊക്കെ അടഞ്ഞു പോയി
മഴക്കാലമെത്രയോ വന്നുപോയി
പെയ്യാതെ മേഘവും തിരിച്ചു പോയി
തോടും പുഴയും ഓർമ്മയായി
വാശിയോടവരും നോമ്പ് നോറ്റു
മഴ മേഘങ്ങൾ തിമർത്ത് പെയ്തു
പുഴയും വഴിയും പുനർജനിച്ചു
തോൽവിയിൽ മഴയും രൗദ്രമായി
കരകവിഞ്ഞവരും നൃത്തമാടി
കുന്നും മലയും വിറച്ചു നിന്നു
നെഞ്ചു പിളർക്കും കാഴ്ചയായി
മഴയും പുഴയും തന്ന നാഥാ
മാപ്പിനായ് കേഴുന്നു ഖിന്നരായി
കാറ്റും മഴയും ശാന്തമാക്കി
കരുണകാട്ടീടണം ഞങ്ങളോട്
അഷറഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ