കുരുത്തം കെട്ടവൻ
-----------------------------------കഥ
#അഷറഫ_എസ്സം_വരിക്കോളി
പ്രൈമറി സ്‌കൂളിന്റെ തണലിൽ നിന്നും അപ്പർ പ്രൈമറിയുടെ കുതൂഹലത്തിലേക്ക് പറിച്ചു നട്ട ബാല്യകാലം ,
പല നാട്ടിൽ നിന്നും പലരാൽ പഠിപ്പിക്കപ്പെട്ട കുഞ്ഞു സുജായി മാരുടെ സംഗമം
സർക്കാർ സ്‌കൂളിലെ കുട്ടികൾ ബസ്സിന് കല്ലെറിയും എന്നൊക്ക കേട്ടറിവുള്ള കലാമാണ്, മൂത്ത കുട്ടികൾ തട്ടിവിട്ട വീര കഥകളും മനസ്സിലുണ്ട്.
പേടി കൊണ്ടോ കുരുത്തക്കേടിനു സൗകര്യം കണ്ടോ എന്നറിയില്ല ഞാൻ തിരഞ്ഞെടുത്തത് ബേക്ക് ബെഞ്ചായിരുന്നു.
അദ്ധ്യാപകന്റെ വരവോടെ സീറ്റുകൾ മാറ്റപ്പെടും പഠിപ്പിസ്റ്റുകളും വികൃതികളും അവരവരുടെ സീറ്റുകൾ പ്രതിഷ്ഠിക്ക പെടുന്നതിനു മുമ്പായിരുന്നു.
അധ്യാപകൻ വന്നപ്പോൾ പലരുടെയും സീറ്റുകൾ മാറി, എന്റെ അഭീഷ്ടം പോലെ ബേക്ക് ബെഞ്ചിന് മാറ്റം ഒന്നും വന്നില്ല. പകരം നടുവിലെ ബെഞ്ചിൽ നിന്നും ഒരു കുട്ടിയെ വിളിച്ചു എന്റെ കൂടെ ഇരിക്കാൻ പറഞ്ഞു.
വെളുത്ത് മെലിഞ്ഞ ആ കുട്ടിക്ക് ചന്ദന സോപ്പിന്റെ മണ മുണ്ടായിരുന്നു,
ചീകി ഒതുക്കിയ മുടിയും വെടിപ്പുള്ള കുപ്പായവും.
സത്യൻ, അതായിരുന്നു അവന്റെ പേര്. കുട്ടിക്കൂറ പൗഡർ മുതുകിലും കൈവെള്ളയിലും കാണുന്ന അവന്റെ തലമുടിയിൽ വാസന തൈലം പുരട്ടാറുണ്ടായിരുന്നു. ഇടതു ഭാഗത്ത് മജീദും വലതു ഭാഗത്ത് സത്യനും. ഞങ്ങൾ നല്ല കൂട്ടുകാരായി. ഞങ്ങൾ വീട്ടിലെ കാര്യങ്ങൾ പറഞ്ഞു വാചാല മാവുമ്പോൾ അവൻ കേട്ട് പുഞ്ചിരിക്കുക മാത്രം ചെയ്യും.
ഒരുദിവസം ഞാൻ സ്‌കൂൾ വിട്ട് അൽപം വൈകിയാണ് വീട്ടിലേക്ക് പോയത്,
അപ്പോൾ ഞാനൊരു കാഴ്ച കണ്ടു.
അങ്ങാടി അവസാനിക്കുന്ന സ്ഥലത്ത് പീടിക കോലായിൽ സത്യൻ നിൽക്കുന്നു ഇടിഞ്ഞു വീഴാറായ പീടിക കോലായി, ഒട്ടും വൃത്തിയില്ലാത്ത പരിസരം. എനിക്ക് പേടി തോന്നി
അയ്യോ ഇവനെ ആരെങ്കിലും തട്ടി കൊണ്ട് വന്നതാണോ.?
ഞാൻ അടുത്ത് ചെന്ന് ചോദിച്ചു.
"സത്യാ നീയെന്താ ഇവിടെ ?"
അവന്റെ മുഖം വാടിയിരുന്നു
ചിതലരിച്ചു വീഴാറായ നിരപ്പലയുടെ വിടവിലൂടെ ഒരു മുഷിഞ്ഞ സ്ത്രീ പുറത്തേക്ക് വന്നു സത്യനോട് ചോദിച്ചു
"ഇതാരാ മോനെ"
"അമ്മെ ഇതെന്റെ കൂടെ പഠിക്കുന്ന കുട്ടിയാണ് "
വെറ്റിലക്കറ പറ്റിയ പല്ലുകൾ പുറത്ത് കാണിച്ചു അവർ ചിരിച്ചു.
അവരുടെ ഈർപ്പം പറ്റിയ കൈ നിറം മങ്ങിയ സാരിയിലേക്ക് തുടച്ചു അവന്റെ കുപ്പായത്തിന്റെ കുടുക്കുകൾ അഴിച്ചു കൊടുത്തു.
അകത്ത് നിന്നും കൊണ്ട് വന്ന ഒട്ടിയ സ്റ്റീൽ പാട്ടയിൽ നിന്നും മറ്റൊരു പാട്ടയിലേക്ക് ഒന്ന് രണ്ടു പ്രാവശ്യം മാറ്റി മാറ്റി ഒഴിച്ച് വീണ്ടും ഊതി തണുപ്പിച്ചു അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു.
"വലിച്ചു കുടിച്ചോ മോനെ."
.
എന്നോട് പറയാൻ ഒന്നുമില്ലാത്ത പോലെ ദയനീയ മായി നോക്കിയപ്പോൾ ഞാൻ പറഞ്ഞു
"സത്യാ ഞാൻ പൊന്നു നാളെ കാണാം ."
അവിടുന്ന് പോന്നെങ്കിലും മനസ്സിൽ നിറയെ ആ കാഴ്ചയായിരുന്നു.
അവന്റെ കിടപ്പ് മുറിയും, കുളിമുറിയും നാല് ചുമരുകൾ ഇല്ലാത്തതായിരുന്നു. അങ്ങാടി ഉറങ്ങുമ്പോൾ കൂടെ ഉറങ്ങുകയും അങ്ങാടി ഉണരുമ്പോൾ കൂടെ ഉണരുകയും ചെയ്യുന്ന ജന്മം. കുളിക്കാൻ റോഡരികിൽ
ദൂരെ പൈപ്പിൽ നിന്നും പിടിച്ചു കൊണ്ട് വരുന്ന വെള്ളം, പ്രാഥമിക ആവശ്യങ്ങൾ റോഡരികിൽ, വഴിയാത്രക്കാരെ കാണാതിരിക്കാൻ നിലത്ത് നോക്കി ഇരിക്കും. കൊതുകും ഈച്ചയും പൂച്ചയും പട്ടിയും, കൂടില്ലാത്തവരുടെ കൂടാരം.
തെരുവ് പട്ടിയുടെ കടിപിടികൾ അവരെ അലോസരപ്പെടുത്തിയില്ല കൊതുകിന്റെ മന്ത്രങ്ങളും കേൾക്കാറില്ല, എവിടുന്നോ വന്നോ എങ്ങോട്ടോ പോകുന്ന നാടോടികളുടെ കൂട്ടത്തിൽ വന്നു ബാക്കിയായ സ്ത്രീ ആയിരുന്നു അവന്റെ അമ്മ.. അച്ഛനെ കുറിച്ച് അമ്മ പറഞ്ഞ ഓർമ്മ മാത്രം.
പിറ്റേ ദിവസം അവൻ ക്ലാസിൽ വന്നപ്പോളും ചന്ദന സോപ്പിന്റെ മണമുണ്ടായിരുന്നു.
ഞാൻ ഇന്നലെ കണ്ട കാഴ്ചകൾ ഓർത്തു. വെള്ളമോ കുളിമുറിയോ ഇല്ലാത്ത അവൻ കുളിച്ചു കുട്ടപ്പനായി വന്നിരിക്കുന്നു. ഞാനോ.? മാറി ഉടുക്കാൻ ഒരുപാട് ഉണ്ടായിട്ടും കയ്യിൽ കിട്ടിയ പാന്റും കുപ്പായവും വാരി വലിച്ചിട്ടു പകുതി കയറിയ സിബ്ബും മുഴുവൻ ഇല്ലാത്ത കുപ്പായ കുടുക്കും. എണ്ണ തൊട്ടിട്ടില്ലാത്ത തലമുടി . അല്ലങ്കിലും കാലത്ത് എഴുനേറ്റ് മദ്രസയിലേക്ക് ഓടുന്ന എനിക്ക് കുളിക്കാൻ എവിടെ സമയം. വൈകുന്നേരം സ്‌കൂൾ വിട്ടു വന്നാൽ ഉമ്മ പറയും.
"പോയി കുളിച്യാളടാ .. "
രണ്ടും കയ്യും തലമാന്തി ഓട്ടം തുള്ളികൊണ്ടു പറയും
"ഞാൻ രാവിലെ കുളിക്കും, ഇപ്പം കാലും മൂടും കവ്വാ "
ഒരു യുദ്ധത്തിന് മുതിരാതെ ഉമ്മയും സമ്മതിക്കും.
പിറ്റേന്ന് രാവിലെ ഉണരാൻ വൈകും .......
ഉണർന്നാൽ തന്നെ "ചണ്ടി കായാൻ" പോകും.
എപ്പോളെങ്കിലും പിടിക്കപ്പെട്ടാൽ ഒരു കുളിയുണ്ട്
അതിനു ഉമ്മ പറയുന്ന പേരാ "കാക്കക്കുളി"
ആക്രി കച്ചവടത്തിൽ നിന്നും കിട്ടുന്ന ചില്ലറകളാണ് അവന്റെ അമ്മയുടെ വരുമാനം, തനിക്ക് കിട്ടാതെ പോയ ദുനിയാവ് ന്റെ മോന് നേടിക്കൊടുക്കണം എന്നായിരുന്നു ആ തള്ളയുടെ നേര്ച്ച.
ഉണ്ണാതെയും ഉടുക്കാതെയും അവർ മകനെ പഠിപ്പിച്ചു.
അവന്റെ വസ്ത്രങ്ങളും ആകാരവും പോലെ വൃത്തിയുള്ളതായിരുന്നു അവന്റെ പുസ്തകങ്ങളും. പൊതിയിട്ടു, വരയിട്ട് എഴുതിയ അവന്റെ പുസ്തകങ്ങൾ കണ്ടു, പുറം ചട്ടയില്ലാത്ത എന്റെ പുസ്തകങ്ങൾ നാണിച്ചിറ്റുണ്ടാവും!
പുസ്തകങ്ങളെക്കാൾ ഗോട്ടികളെ സ്നേഹിച്ച കാലമായിരുന്നു. കീശ നിറയെ ഗോട്ടികൾ, പുസ്തകങ്ങൾ മറന്നാലും ഗോട്ടി മറക്കുമായിരുന്നില്ല.
"ഗോട്ടി ശൊണ്ണൽ" അതാണ് പ്രധാന വിനോദം.
ഞങ്ങൾ കളിക്കാൻ വിളിച്ചാലും അവൻ വരാറില്ല അവനു ഒരുപാട് പരിമിതികൾ അവന്റെ അമ്മ അവനെ പറയാതെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു.
ജീവിതത്തെ അവൻ അമ്മയിലൂടെ വായിച്ചെടുക്കുകായായിരുന്നു.
ചുമരുകളില്ലാത്ത ലോകത്ത് കാക്കയും പട്ടിയും റാഞ്ചാതെ തന്നെ മനുഷ്യ കുഞ്ഞായി വളർത്തിയ ആ അമ്മ. അവനു കാണപ്പെട്ട ദൈവം ആയിരുന്നു.
ഇന്റർവെൽ സമയത്ത് കുട്ടികൾ നാരങ്ങാ മിട്ടായിയും കോലൈസും വാങ്ങി കഴിക്കുമ്പോൾ അവൻ ആഗ്രഹിച്ചില്ല.
പരീക്ഷ കഴിഞ്ഞു ഉത്തര കടലാസുകൾ മാർക്കിട്ട് തിരിച്ചു തരുമ്പോളാണ് ഗോട്ടി കളിയുടെ ഫലം അറിയുന്നത്.
അബുല്ല മാഷ് പറഞ്ഞു
:എന്തിനാടോ വാപ്പ ഗള്ഫിന്ന് കഷ്ട്ടപ്പെടുന്ന കാശ് കളയാൻ .....................!"
പക്ഷേ ഇഗ്ളീഷിന്റെ മാഷ് വഴക്ക് പറഞ്ഞില്ല കാരണം
ഇഗ്ളീഷ് പരീക്ഷ എഴുതുമ്പോൾ സത്യൻ അടുത്തുണ്ടായിരുന്നു.
സത്യന്റെ പേപ്പറുമായി ഒത്തു നോക്കിയത് കൊണ്ടാവാം ഹിന്ദി പഠിപ്പിക്കുന്ന ദാമോദരൻ മാഷ് മനപ്പൂർവ്വം മാർക്ക് കുറച്ചിട്ടത്.
പാസ്സ്‌പോർട്ട് കിട്ടിയാൽ ഗൾഫിൽ പോകേണ്ടതാണ് എന്ന് നിനച്ചായിരുന്നു ഉറുദു പഠിക്കാൻ മോഹിച്ചത്. വർഷങ്ങൾക്കിപ്പുറം ഗൾഫിൽ വന്നപ്പോളാണ് അറിഞ്ഞത് ഹബീബ് മാഷും ഫാരിസാ ബീബി ടീച്ചറും പഠിപ്പിച്ച ഉറുദു എവിടെയും ചിലവാകില്ലന്നു.
ചാക്കീരി പാസ് ആയത് കൊണ്ടോ എന്തോ ഏഴാം തരവും പാസ്സായി.
അന്നൊരു ദിവസം കർക്കിട മഴ തിമിർത്ത് പെയ്യുമ്പോൾ സത്യനും അമ്മയും ചുമരില്ലാത്ത വീടും (പീടിക കോലായി ) ഇരുട്ടിലായിരുന്നു. രാത്രി ഏറെ വൈകിയപ്പോൾ അമ്മക്ക് വയ്യാതായി, മഴ തെരുവ് വിളക്കിനെയും കൊണ്ട് പോയിരുന്നു അമ്മയുടെ മുഖമൊന്നു കാണാൻ അവൻ മണ്ണണ്ണ വിളക്കിനു തിരികൊളുത്താൻ ശ്രമിച്ചു. ഈർപ്പം തട്ടിയ തീപ്പെട്ടി കോലുകൾ ഉരഞ്ഞു മിന്നി അവസാനിച്ചതല്ലാതെ തീയായി പുറത്ത് വന്നില്ല. അവസാനത്തെ കോലും ഉരച്ചു കഴിഞ്ഞു. തീപ്പെട്ടി പോലെ അവന്റെ അവന്റെ മനസ്സും ശൂന്യമായിരുന്നു.
അവൻ മഴയിലൂടെ ഇറങ്ങി നടന്നു, തെരുവ് പട്ടികൾ പോലും തിണ്ണകൾ തേടിപ്പോയിരിക്കുന്നു. അവനു ലോകം അവസാനിക്കുന്നത് പോലെ തോന്നി.
വിജനമായ അങ്ങാടിയിലൂടെ എന്തിനെന്നറിയാതെ നടന്നു. ഒടുവിൽ തന്റെ വീടായ പീടിക കോലായിൽ തിരിച്ചെത്തിയപ്പോൾ ആ അമ്മ മോനെ മോനെ എന്ന് വിളിച്ചു തിരയുന്നുണ്ടായിരുന്നു. പിറ്റേ ദിവസം അവനെ ചന്ദന സോപ്പ് മണക്കാത്തത് കൊണ്ട് ചോദിച്ചപ്പോളാണ് അന്ന് രാത്രി നടന്ന കഥ അവൻ പറഞ്ഞത്.
യുപി സ്‌കൂളിന്റെ കുട്ടിക്കളിയിൽ നിന്നും സൗന്ദര്യത്തിന്റെ ഹൈ സ്‌കൂൾ ജീവിതത്തിലേക്ക് പോകുമ്പോൾ സൗഹ്രതങ്ങൾ വീണ്ടും വീതം വെക്കപ്പെട്ടു. പലരും പല വഴിക്കും പിരിഞ്ഞു, സത്യൻ വേറെ ഏതോ സ്‌കൂളിലേക്ക് ചേക്കേറി. അവന്റെ വീടിന്റെ മുന്നിലൂടെ നടന്നു പോകുമ്പോൾ എല്ലാം അവിടത്തേക്ക് കണ്ണെറിയുമായിരുന്നു ചിലപ്പോൾ ആ അമ്മയെ കാണും അവർ ചിരികൊണ്ടു സ്നേഹം കാണിക്കും. അവർ താമസിച്ചിരുന്നു കെട്ടിടം പൊളിച്ചു മാറ്റിയപ്പോൾ ആ അമ്മയും മോനും എങ്ങോ മറഞ്ഞു. ഇടക്ക് എവിടെയോ കണ്ടപ്പോൾ അവൻ പറഞ്ഞിരുന്നു ബാംഗ്ലൂരിൽ പഠിക്കാൻ പോവുകയാണെന്ന്. അവന്റെ കൂട്ടുകാരി അവിടെയാണ് പഠിക്കുന്നത് എന്നും.
ഹൈസ്‌കൂളും സെക്കണ്ടറിയും കോളേജും കഴിഞ്ഞു,
ഞാൻ ഗൾഫിലേക്ക് പോകുന്നതിനു മുമ്പ് ഒരിക്കൽ കൂടി അവനെ കണ്ടിരുന്നു, അവനാകെ മാറിയിരിക്കുന്നു, ഒരു ടെക്കിയുടെ ലുക്ക്, അമ്മയെ കുറിച്ച് ചോദിച്ചപ്പോൾ മുഖത്ത് ഒരു ചോദ്യ ഭാവം.
വർഷങ്ങൾക്കിപ്പുറം ഒരു നാൾ സർക്കാർ ആശുപത്രിയുടെ നീണ്ട വരിയുടെ അറ്റത്ത് അവശയായ ഒരു സ്ത്രീ രൂപം എന്നെ ശ്രദ്ദിക്കുന്നു എന്ന് കണ്ടപ്പോൾ ഞാൻ അടുത്ത് ചെന്നു, പ്രായവും രോഗവും അവരെ വല്ലാതെ മാറ്റിയിരിക്കുന്നു പക്ഷെ ആ കണ്ണുകളിൽ ഒരു പരിചയത്തിന്റെ ലാഞ്ചന. അവർ എന്നോട് ചോദിച്ചു നീ സത്യന്റെ കൂട്ടുകാരൻ .......... ല്ലേ .. എത്ര കാലം കഴിഞ്ഞു കണ്ടാലും തിരിച്ചറിയാൻ മാത്രം ഒരു അടയാളം ദൈവം എന്റെ മുഖത്ത് തന്നത് കൊണ്ടാവാം അവർ പെട്ടെന്ന് എന്നെ തിരിച്ചറിഞ്ഞത്. അമ്മയോട് സുഖ വിവരങ്ങൾ ആരാഞ്ഞു അവർക്ക് അപ്പോളും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
"അമ്മെ സത്യന് സുഖമാണോ "
അവരുടെ കണ്ണുകൾ സജലമായത് ഞാൻ കണ്ടില്ല
ശബ്ദം ഇടറിയപ്പോൾ ഞാൻ മുഖത്തേക്ക് നോക്കി
നല്ലതല്ലാത്ത കുറെ കാര്യങ്ങൾ ആ അമ്മക്ക് പറയാൻ ഉണ്ടെന്നു എനിക്ക് തോന്നി പക്ഷെ അവർ ഒന്നും പറയാതെ മുഖം പൊത്തിക്കരഞ്ഞു.
ആകാശത്തിനു ചോട്ടിൽ തനിക്ക് ആരുമില്ലാതായിട്ടും മകനെ കുറ്റം പറയാൻ ആ അമ്മക്ക് കഴിയുമായിരുന്നില്ല.
എന്റെ ലൈഫ്, എന്റെ കരിയർ ഇതൊക്കെ കളഞ്ഞു സ്വന്തവും ബന്ധവും പറഞ്ഞു ലൈഫ് സ്പോയില് ചെയ്യാൻ ഞങ്ങൾക്കാവില്ല എന്ന് പറയുന്ന ന്യൂജൻ മക്കളുടെ കൂട്ടത്തിൽ അവനും ..................!
കഥയും കഥാപാത്രവും സങ്കൽപം മാത്രം
അഷ്‌റഫ് എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ