ആകെ പേജ്‌കാഴ്‌ചകള്‍

2015 ഡിസംബർ 17, വ്യാഴാഴ്‌ച

മരണം വിളിച്ചാൽ ......
----------------------------------------
മരണമിരിപ്പുണ്ട് ജാലക പടിയിലായ്
റൂഹിനെ നോക്കി ചിരിക്കയാണിപ്പഴും
കല്പന കാഹളം വന്നാലൊരനക്കം
നീട്ടിത്തരില്ല നിന്‍ മോഹക്കിതപ്പുമേ ..
അഹങ്കാര വസ്ത്രം നിലത്തോട്ടിഴച്ച്
നിതംഭ പ്രകാശിയായ് കളസും ധരിച്ച്
നരകം ഗമിക്കുന്നു കൗമാര കൂട്ടങ്ങള്‍
നഗ്നത വസ്ത്രമായ് അണിയുന്ന നാരികള്‍
കാമാസ്ത്ര രൂപിയായ് ചന്തകള്‍ ചുറ്റുന്നു
അയലത്തെ ജീവന്റെ രോദനം കേള്‍ക്കാതെ
പലിശതന്‍ മെത്തയില്‍ സുകമായുറങ്ങുക
താടികള്‍ ബന്ധിച്ച് സര്‍പ്പം പിണഞ്ഞൊരു
കഠിനമാം ശിക്ഷകള്‍ പകരമായി വാങ്ങുക
പരസ്ത്രീ ശയന മധുരം നുണയുകിൽ
ശാശ്വത സ്വര്‍ഗ സുഗന്ധം മറക്കുക
നിന്‍ പാദ ചലനങ്ങള്‍ ഖബറോടടുക്കുന്നു
ഇലകൾ കൊഴിയുന്നു വസന്തം പിരിയുന്നു
മൂന്ന് മുറി തുണിയില്‍ നിന്നെ പൊതിഞ്ഞു
ചേലായ്‌ കിടത്തും ആറടി കുഴിയിലായ്
ചുംബനം കൊണ്ട് ചുമന്നോരാ കവിളുകള്‍
മണ്ണിനെ ചുംബിച്ചു കിടത്തിടും നിന്നിഷ്ട്ടര്‍
തൌബകള്‍ മൂടുന്ന സമയമുണ്ടോര്‍ക്കുക
കര്‍മ്മാതി കര്‍മ്മങ്ങള്‍ നന്മയില്‍ ചാലിച്ച്
നിര്‍ദോഷിയാവുക, മോക്ഷം വരിക്കുക...

അഷ്‌റഫ്‌.എസ്സം.വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ