പ്രവാസം
------------------------------
നീ യെന്തിനമ്പിളി കൂടെ നടക്കുന്നു
മേഘക്കീറിലൊളിച്ചു കൂടെ
നിൻ മുഖം കാണുമ്പോൾ ഓർമ്മകൾ തിങ്ങുന്ന
ഖൽബിലെ പൈങ്കിളി തേങ്ങിടുന്നു
------------------------------
നീ യെന്തിനമ്പിളി കൂടെ നടക്കുന്നു
മേഘക്കീറിലൊളിച്ചു കൂടെ
നിൻ മുഖം കാണുമ്പോൾ ഓർമ്മകൾ തിങ്ങുന്ന
ഖൽബിലെ പൈങ്കിളി തേങ്ങിടുന്നു
കാറ്റേ നീ എന്തിനീ രാഗം മൂളുന്നു
ഖൽബിലെ കുളിരിനെ തൊട്ടുണർത്താൻ
മണിയറ കിളിവാതിൽ തള്ളി തുറന്ന
മധുരമാം രാത്രികൾ തേങ്ങിയെത്താൻ
ഖൽബിലെ കുളിരിനെ തൊട്ടുണർത്താൻ
മണിയറ കിളിവാതിൽ തള്ളി തുറന്ന
മധുരമാം രാത്രികൾ തേങ്ങിയെത്താൻ
കുഞ്ഞുടുപ്പെന്തിനു മാടി വിളിക്കുന്നു
കാണാത്ത പൈതലിൽ സ്വപ്നമെത്താൻ
കിഞ്ചന ശീലുകൾ കാതൊളമെത്തുന്നു
ഖൽബിലെ മോഹത്തിനെരിവ് നൽകാൻ
കാണാത്ത പൈതലിൽ സ്വപ്നമെത്താൻ
കിഞ്ചന ശീലുകൾ കാതൊളമെത്തുന്നു
ഖൽബിലെ മോഹത്തിനെരിവ് നൽകാൻ
മുല്ലേ നീ എന്തിനീ രാത്രി വിടരുന്നു
തുച്ചമാം നിദ്രയെ കട്ടെടുക്കാൻ
പൂവും പുന്നാരവു മില്ലാത്ത ദൂരമിൽ
ജീവിത ചായം നിറച്ചോട്ടെ ഞാൻ
തുച്ചമാം നിദ്രയെ കട്ടെടുക്കാൻ
പൂവും പുന്നാരവു മില്ലാത്ത ദൂരമിൽ
ജീവിത ചായം നിറച്ചോട്ടെ ഞാൻ
പൊള്ളുന്ന വെയിലിലും കോച്ചും തണുപ്പിലും
ആയുസിൻ ചക്രം കറങ്ങിടുന്നു
എനിക്കായുദിക്കുന്ന ചന്ദ്രനെ തേടിഞ്ഞാൻ
ദിക്കുകൾ നാലും നടന്നിടുന്നു
ആയുസിൻ ചക്രം കറങ്ങിടുന്നു
എനിക്കായുദിക്കുന്ന ചന്ദ്രനെ തേടിഞ്ഞാൻ
ദിക്കുകൾ നാലും നടന്നിടുന്നു
അഷ്‌റഫ് എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ