ആകെ പേജ്‌കാഴ്‌ചകള്‍

2015 ഡിസംബർ 23, ബുധനാഴ്‌ച

മക്കൾ

മക്കൾ
---------------------
പത്ത് മാസം ചുമന്ന വയറു പോലെ
വീഴുമ്പോൾ താങ്ങായ് നിന്ന ഒരു മെയ്യും
നിന്നെ കാത്തിരിക്കുന്നതോർക്കുക 
പിച്ച വെക്കാൻ പിടിച്ച കയ്യും
ഒച്ച വെക്കാൻ പഠിച്ച മടിയും
ചുണ്ടുകൾ നനയിച്ച പാൽകുടവും
മറവിയിൽ മണ്ണിട്ട്‌ മൂടരുത്
കൈ കാൽ തളർന്നു ഓട്ടം നിലച്ചു
വഴിയിലാവും മുന്നേ
ശിഷ്ട ദൂരം നടക്കാനെകിലും
നീ ഒരു താങ്ങാവണം
കുഞ്ഞായിരുന്നപ്പോൾ നിന്റെ
അക്ഷരമില്ലാത്ത വാക്കുകൾക്ക്
സ്നേഹത്തിന്റെ അര്ത്ഥം നൽകി കൊഞ്ചിച്ച
നന്മയുടെ കൊഞ്ഞിച്ച വാക്കുകൾ
നീ അറിയാതെ പോകരുത്
സ്വര്ഗം കുടിയിരിക്കുന്ന കാലുകൾ കാണാതെ
സ്വർണം പതിയിരിക്കുന്ന മാറാപ്പ് തപ്പരുത്
വസീയത്തുകൾക്ക് കാതുകൂർപ്പിക്കുമ്പോൾ
ഹാജത്തുകൾ കേൾക്കാതെ പോകരുത്
മണ്ണും മനുഷ്യനും ഒന്നിച്ചു ചേരുമ്പോൾ
നന്മകൾ മാത്രം കൂടെയിരിക്കും
അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ