ആകെ പേജ്‌കാഴ്‌ചകള്‍

2015 ജനുവരി 17, ശനിയാഴ്‌ച

വിപ്ലവം

തിരയൊടുങ്ങിയ വിപ്ലവം
-------------------------------------
ജമ്മിയുടെ വീട്ടിൽ മാസത്തിൽ  30 ദിവസവും ജോലി ഉണ്ടായിരുന്നു, അത് കൊണ്ട് തന്നെ കിടക്കാൻ ഒരിടവും കുടിക്കാൻ ഇത്തിരി വെള്ളവും കിട്ടുമായിരുന്നു, ആയിടക്കാണ് കേൾക്കാൻ ഇമ്പമുള്ള വർത്താനം കവലയിൽ കേട്ടത്
.
കോരാ .. ഈ വയലൊക്കെ കിളച്ചു മറിചാതാരാ ...
ഞാനാണ് തംബായിയെ ..
വിത്തിട്ടു വളമിട്ടതോ ..
ഞാനു ന്റെ തീയ്യത്ത്യൂ  തംബ്രാ ...
കതിര് കൊയ്തതും മെതിച്ചതും ..
ഞാനാണ് തംബ്രാ ......
ഹ ഹ .. അപ്പൊ നെല്ലേടപ്പോയീ ...
കോരൻ മുഖത്തോടു നോക്കി അമ്പരന്നു
നേതാവ് മൊഴിഞ്ഞു
നെല്ലോക്കെ ജമ്മി കൊണ്ട് പോയീ
ആരു കിളച്ചു , ആര് കൊയ്തു ..?
ഇത് മ്മക്ക് അവകാശ പെട്ടതല്ലേ ...?
കേട്ടവർ കേട്ടവർ തലയാട്ടി ..
എന്നാ മ്മക്ക് അത് പിടിച്ചെടുക്കണം
അത് മ്മളെ അവകാശാ ................
കേൾകാൻ ചേലുള്ള വാക്കുകൾ

ജമ്മിയിൽ നിന്നും അവകാശം പിടിച്ചെടുത്ത് ജമ്മിയോള മില്ലങ്കിലും അവന്റെ പാതിയെങ്കിലും പത്രാസിൽ ഉള്ള ജീവിതം, നമുക്ക് രക്ഷക്കായ്‌ വന്നവൻ അവർ നേതാവിനെ ഇരു കരങ്ങളും ചേർത്ത് സ്വീകരിച്ചു..

എല്ല് മുറിയെ പണിയെടുത്തവനു അവകാശം പഠിപ്പിച്ചു (കർത്തവ്യം മിണ്ടിയില്ല ) മാന്യമായ കൂലി ചോദിക്കണം, സ്വന്തമായി ഭൂമി വേണം
നേതാവിന്റെ മോഹന വാഗ്ദാനം കേട്ട് അവർ കോരിത്തരിച്ചു, അന്ന് കിട്ടിയ കൂലിയിൽ നിന്നും പാർട്ടി ഫണ്ടിലേക്ക് വിഹിതം കൊടുത്തു നാളെ പുലരാനിരിക്കുന്ന നല്ല ദിങ്ങൾ അവർ സ്വപ്നം കണ്ടു.

കൂലി കൂടിയപ്പോൾ മാസത്തിൽ 30 ദിവസം പണി എടുപ്പിച്ചവർ അത് 25 ദിവസം ആക്കി കുറച്ചു.. മിച്ചവരുന്ന 5 ദിവസത്തെ കുറിച്ച് ചിന്തിക്കാതിരിക്കാൻ എന്നോണം നേതാവ് യോഗങ്ങളും സമരങ്ങളും തീരുമാനിച്ചു അവനെ തിരക്കിൽ പെടുത്തി. പണിയെടുത്ത് തഴമ്പിച്ച കൈകൾ ചുരുട്ടി ജീവിതത്തിൽ ഒരിക്കലും തൂമ്പ പിടിക്കാത്ത നേതാവിന്റെ പേര് വിളിച്ചു ആകാശത്തിൽ ച്ചുയറ്റി. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു ജനത അങ്ങിനെ സംഘ ശക്തിയായി...

കൂലി കൂട്ടി കൂട്ടി ദിവസ കൂലിയും , മണിക്കൂറിനു കൂലിയും ആയി
ഒടുവിൽ കൊത്തിനു കൂലി വരെ എത്തി..
ഉയർത്തിയ തൂമ്പ താഴെ വെക്കാൻ വേറെ കൂലി വേണം എന്ന് പറയുന്നിടം വരെ എത്തിയപ്പോഴേക്കും കർഷകനും കൃഷിയും അന്യം നിന്നു..
മരുഭൂമിയിൽ നിന്നും വിയർപ്പൊലിച്ചവന്റെ വീട് പണി കൂടി ഇല്ലങ്കിൽ
അരപ്പട്ടിണിയും മുഴു പട്ടിണിയും ആയേനെ

ചെയ്ത ജോലിയിൽ നിന്നും വിഹിത മായി കൊടുത്ത പണം കൊണ്ട് പാർട്ടികൾ മാളിക പണിതു, നേതാക്കൾ corporateകൾ  ആയി ...

കർത്തവ്യം പഠിപ്പിക്കാതെ അവകാശം മാത്രം പഠിപ്പിച്ചു നടന്നവർ തങ്ങളുടെ മലര്പോടി സ്വപ്നം പോളിയുമോ എന്ന ഭയത്തിൽ, സമൂഹത്തിൽ കടുന്നു വരുന്ന നൂതന വിദ്യാഭ്യാസ സംരംഭങ്ങളെ എല്ലാം എതിർത്ത് കൊണ്ടിരുന്നു
എന്നാൽ സമത്ത്വത്തിന്റെ പോന്പ്രഭാതം കാത്ത് ജയ്‌ വിളിച്ചവർ തങ്ങളുടെ മക്കളെ വലതു ചിന്തക്കാരന്റെ സ്കൂളിലും കോളേജിലും അയച്ചു പഠിപ്പിക്കാൻ തുടങ്ങി.. വിവരവും വിദ്യാഭ്യാസവും വന്നപ്പോൾ തങ്ങളുടെ അച്ഛന് പറ്റിയ അമളികൾ അവർ തിരിച്ചറിഞ്ഞു, സമരങ്ങിലെ മുദ്രാവാക്യങ്ങളുടെ പിന്നാമ്പുറങ്ങൾ അവർ കണ്ടു തുടങ്ങി. അങ്ങിനെ ഒരു അരാഷ്ട്രീയ സമൂഹം വളർന്നു വരികയായി..

ഇന്ന് ജയ്‌ വിളിക്കാനും തമ്മിൽ തല്ലാനും ആളുകളെ കൂലിക്ക് വിളിക്കേണ്ട ഗതികെടിലെ പാർടി എത്തിചേരുമ്പോൾ ഇന്നലകളിൽ ചെയ്ത് പോയ തെറ്റിനെ ഓര്ത്ത് പരിഭവിക്കുകയാണ് ..

(തുടരും )

അഷ്‌റഫ്‌ എസ്സം വരിക്കോളി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ