അടിയാത്തി
------------------------
ഉടു തുണിയിലങ്ങയുടെ ബീജമുണ്ട്
ഉദരത്തിലവിടുത്തെ ചോരയുണ്ട്
വേളി കഴിക്കാതെ അമ്മയായാൽ
വേലിപ്പുറത്ത് ഞാനെങ്ങു പോകും ..
------------------------
ഉടു തുണിയിലങ്ങയുടെ ബീജമുണ്ട്
ഉദരത്തിലവിടുത്തെ ചോരയുണ്ട്
വേളി കഴിക്കാതെ അമ്മയായാൽ
വേലിപ്പുറത്ത് ഞാനെങ്ങു പോകും ..
കിന്നരിച്ച ഒരുപാട് കഥകളുണ്ട്
നിർവൃതിയിലുരുവിട്ട വരങ്ങളുണ്ട്
നഗ്നനാ യൊപ്പം കിടന്ന നാളിൽ
പൂണൂലിനറ്റത്ത് ജാതിയില്ല
നിർവൃതിയിലുരുവിട്ട വരങ്ങളുണ്ട്
നഗ്നനാ യൊപ്പം കിടന്ന നാളിൽ
പൂണൂലിനറ്റത്ത് ജാതിയില്ല
പള്ളിക്കിടക്കയിലന്തിയുറങ്ങുവാൻ
അടിയാത്തി കിത്തിരി മോഹമില്ല
പൂവായ് വിരിയുമീ കൊച്ചു തമ്പ്രാനു
അച്ഛനായ് നിങ്ങൾ കൂടെ വേണം
അടിയാത്തി കിത്തിരി മോഹമില്ല
പൂവായ് വിരിയുമീ കൊച്ചു തമ്പ്രാനു
അച്ഛനായ് നിങ്ങൾ കൂടെ വേണം
മാനവും വേണം മനവും വേണം
ജാതിയും പണ്ടവു മെനിക്ക് വേണ്ട
കീഴാള യായതെന്റെ തെറ്റ്
പെണ്ണായ് പിറന്നതു മെന്റെ കുറ്റം
ജാതിയും പണ്ടവു മെനിക്ക് വേണ്ട
കീഴാള യായതെന്റെ തെറ്റ്
പെണ്ണായ് പിറന്നതു മെന്റെ കുറ്റം
അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ