ആകെ പേജ്‌കാഴ്‌ചകള്‍

2015 സെപ്റ്റംബർ 26, ശനിയാഴ്‌ച

ഉമ്മയോടപ്പം
-------------------------------
ഉമ്മതൻ ശബ്ദം കാതില്
ഉമ്മറത്തുമ്മ യോറ്റയ്ക്ക്
ഞാനുമെന്റോളും ഗൾഫിലു
ആ വിളി കേൾകാനാരുണ്ട്

കോന്തല തുമ്പിൽ തൂങ്ങി ഞാൻ
പിച്ച നടന്ന മുറ്റത്ത്
ചപ്പു ചവറിൻ കൂനയിൽ
തപ്പി നടക്കയാണ് ഉമ്മ

ഉമ്മതൻ ശബ്ദം കാതില്

കോടികൾ തീർത്ത മാളിക
അറയും തളവും കേമികാ
അകത്തളം  നിത്യം ശൂന്യത
ഉമ്മാക്ക് ഉറങ്ങാൻ ശാരത

ഉമ്മതൻ ശബ്ദം കാതില്

ഉമ്മതൻ വാക്ക് ചങ്കിലായ്
ഗദ്ഗദം തങ്ങി നിൽകുയാ
ഒരു നോക്ക് നിന്നെ കാണുവാൻ
ഖല്ബ് തുടിക്കുന്നോമനെ

ഉമ്മതൻ ശബ്ദം കാതില്

പോകണ മെന്റെ നാട്ടീല്
സ്നേഹ മരത്തിൻ ചോട്ടില്
ഉമ്മയിരിക്കും വീട്ടില്
സ്വർഗമുറങ്ങും മുറിയില്

ഉമ്മതൻ ശബ്ദം കാതില്

പണവും പത്രാസുമാറടി
മണ്ണില്ലയിക്കും ചായ്പൊടി
ഉമ്മതൻ സ്നേഹംമേപ്പടീ
സ്വര്ഗം വരെയുമകംബടീ

ഉമ്മതൻ ശബ്ദം കാതില്......
................................
..........................


അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ