കൊലയ്ക്ക് കൊടുത്തവർ (കവിത)
------------------------------------------
മുനയൊടിഞ്ഞ പേനയിൽ
കവിതയല്ല കരച്ചിലാണ്
നിര്ഗളിക്കുന്നത്
കവി ഉറങ്ങിയ രാത്രിയിൽ
കവിതയെ കട്ടെടുത്ത്
രാക്ഷസ ചന്തയിൽ
നൂറു പണത്തിനു വിറ്റവർ
ഒഴിഞ്ഞ പാനപാത്രത്തിൽ
മരിച്ച അക്ഷരങ്ങളെ നോക്കി
അവ്യക്ത ജല്പനങ്ങൾ ഉരുവിടുകയാണ്
മുഷിഞ്ഞ വസ്ത്രമിട്ടു
ഉഷാന്താടി തടവി
തെരുവിൽ അന്തിയുറങ്ങുമ്പോളും
പേനയിൽ സംസ്കാരം കാത്ത് വെച്ചിരുന്നു
വിശക്കുമ്പോൾ വിശപ്പിനെ കുറിച്ചും
വേദനിക്കുമ്പോൾ വേദനയെ കുറിച്ചും
സന്ധ്യ മയങ്ങുമ്പോൾ എകാന്തതെയെ കുറിച്ചും
അക്ഷര തെറ്റില്ലാതെ മൊഴിഞ്ഞവർ
അലസമായ് തൂക്കിയ തുണി സഞ്ചിയിൽ
അടുക്കും ചിട്ടയുമുള്ള അക്ഷരപ്പൊതികൾ
സൂക്ഷിച്ചു വെച്ചവർ
കാരാഗ്രഹങ്ങൾ കലാലയ മാക്കിയവർ
ചങ്കുറപ്പോടെ കഴുമരത്തിൽ തൂങ്ങിയാടിവർ
എന്നാൽ
ചില്ലക്ഷരത്തിന്റെ കൂട്ടക്ഷരം തേടുകയാണ്
അവരുടെ പിന്മുറക്കാർ ...................
------------------------------------------
മുനയൊടിഞ്ഞ പേനയിൽ
കവിതയല്ല കരച്ചിലാണ്
നിര്ഗളിക്കുന്നത്
കവി ഉറങ്ങിയ രാത്രിയിൽ
കവിതയെ കട്ടെടുത്ത്
രാക്ഷസ ചന്തയിൽ
നൂറു പണത്തിനു വിറ്റവർ
ഒഴിഞ്ഞ പാനപാത്രത്തിൽ
മരിച്ച അക്ഷരങ്ങളെ നോക്കി
അവ്യക്ത ജല്പനങ്ങൾ ഉരുവിടുകയാണ്
മുഷിഞ്ഞ വസ്ത്രമിട്ടു
ഉഷാന്താടി തടവി
തെരുവിൽ അന്തിയുറങ്ങുമ്പോളും
പേനയിൽ സംസ്കാരം കാത്ത് വെച്ചിരുന്നു
വിശക്കുമ്പോൾ വിശപ്പിനെ കുറിച്ചും
വേദനിക്കുമ്പോൾ വേദനയെ കുറിച്ചും
സന്ധ്യ മയങ്ങുമ്പോൾ എകാന്തതെയെ കുറിച്ചും
അക്ഷര തെറ്റില്ലാതെ മൊഴിഞ്ഞവർ
അലസമായ് തൂക്കിയ തുണി സഞ്ചിയിൽ
അടുക്കും ചിട്ടയുമുള്ള അക്ഷരപ്പൊതികൾ
സൂക്ഷിച്ചു വെച്ചവർ
കാരാഗ്രഹങ്ങൾ കലാലയ മാക്കിയവർ
ചങ്കുറപ്പോടെ കഴുമരത്തിൽ തൂങ്ങിയാടിവർ
എന്നാൽ
ചില്ലക്ഷരത്തിന്റെ കൂട്ടക്ഷരം തേടുകയാണ്
അവരുടെ പിന്മുറക്കാർ ...................
അഷ്‌റഫ് എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ