ആകെ പേജ്‌കാഴ്‌ചകള്‍

2017 ജനുവരി 6, വെള്ളിയാഴ്‌ച

അതിരുകൾ

അതിരുകൾ
--------------------------------
അച്ഛൻ ചൂണ്ടിയ അതിരുകളിൽ
മതില് കെട്ടി അയാൾ ഭവനം
എന്ന് പേരിട്ടു.
ഭവനമെന്നു കേട്ടാൽ അഭിമാന പൂരിത
മാവണ മെന്നും
അച്ഛനെന്നു കേട്ടാൽ
തൊഴുത് നിൽക്കണമെന്നും
അയാൾ കുട്ടികളെ പഠിപ്പിച്ചു

ഈ മണ്ണും ഈ വീടും അതിലെ മരങ്ങളും
നമ്മുടെ സ്വന്തം,
മതിലുകൾപ്പുറം ശത്രുക്കളും
മഴവന്നു മണ്ണ് നനഞ്ഞു
ജലം പുറത്തേക്ക് ഒഴുകുകിൽ
നിന്റെ കാലുകൊണ്ടെങ്കിലും
തടയണ കെട്ടുക
ജാലകത്തിനപ്പുറം ശ്വാസമടക്കി
പോകുന്നവരെ കണ്ണുരുട്ടി കാണിക്കുക
മതിലുകൾ ചാടി വരുന്ന കോഴികളെയും ,
തല നീട്ടി പച്ചപ്പ് നോക്കുന്ന ആടുകളെയും
എറിഞ്ഞു കൊല്ലുക
അവർ അപ്പുറത്തെ ശത്രുക്കളാണ്

നമ്മുടെ പശുവും , കോഴിയും കൃഷിയും
പൊന്നു പോലെ നോക്കണം
നമ്മളാണ് ശരി അവർ ഭീകര വാദികളും
പണിക്ക് പോയാലുംപഠിക്കാൻ പോയാലും
ഭവനമെന്നു കേട്ടാൽ ..................

അച്ഛന്റെ ബോധനം കേട്ട കുട്ടി ചോദിച്ചു
ഈ മതിലുകൾ ഇല്ലായിരുന്നെകിൽ
ഭവനം എത്ര സുന്ദരം ആയേനെ ....

സൂര്യനെയും നക്ഷത്രങ്ങളെയും
മഴയെയും പോലെ
അതിരുകളില്ലാതെ, ശത്രുക്കളിലാതെ
വെടിയും വെടിക്കോപ്പുമില്ലാതെ
വൈരാഗ്യമില്ലാത്ത ഭൂമിയിൽ ................

അഷ്‌റഫ് എസ്സം വരിക്കോളി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ