വിശ്വാസം
------------------------------
കൂട്ടിലടച്ച തത്തമ്മയോട് റസൽ ചോദിച്ചു
ഞാൻ തന്ന അരിമണികൾ കൊത്തിപ്പെറുക്കാതെ
നീ എന്താണ് ചിന്തിക്കുന്നത് ..?
റസൽ അറിയുക ....
ഞാൻ എന്റെ കൂട്ടിൽ ധാന്യങ്ങൾ സൂക്ഷിക്കാറില്ല
ഈ ലോകമാണ് എന്റെ ധാന്യപുര
വാ തുറന്ന നാൾ മുതൽ അന്നം തന്നവന്റെ കയ്യിൽ
എനിക്കശേഷം ശങ്കയില്ലായിരുന്നു
എന്നാൽ
മടിയനും മറവിക്കാരനും
തന്നെത്തന്നെ തിരിച്ചറിയാത്തവനുമായ
നിന്റെ തടവിലാണ് ഞാൻ
ഇപ്പോൾ എനിക്ക്
നാളയെ ഭയമാണ്
ഈ അരിമണികൾക്കപ്പുറം
നിന്റെ കരുണയിൽ എനിക്ക് വിശ്വാസം പോരാ
മതിലുകളില്ലാത്ത എന്റെ ആകാശത്തേക്കാൾ
നിന്റെ ചന്ദന കൂടാണ് എനിക്ക് പേടി
------------------------------
കൂട്ടിലടച്ച തത്തമ്മയോട് റസൽ ചോദിച്ചു
ഞാൻ തന്ന അരിമണികൾ കൊത്തിപ്പെറുക്കാതെ
നീ എന്താണ് ചിന്തിക്കുന്നത് ..?
റസൽ അറിയുക ....
ഞാൻ എന്റെ കൂട്ടിൽ ധാന്യങ്ങൾ സൂക്ഷിക്കാറില്ല
ഈ ലോകമാണ് എന്റെ ധാന്യപുര
വാ തുറന്ന നാൾ മുതൽ അന്നം തന്നവന്റെ കയ്യിൽ
എനിക്കശേഷം ശങ്കയില്ലായിരുന്നു
എന്നാൽ
മടിയനും മറവിക്കാരനും
തന്നെത്തന്നെ തിരിച്ചറിയാത്തവനുമായ
നിന്റെ തടവിലാണ് ഞാൻ
ഇപ്പോൾ എനിക്ക്
നാളയെ ഭയമാണ്
ഈ അരിമണികൾക്കപ്പുറം
നിന്റെ കരുണയിൽ എനിക്ക് വിശ്വാസം പോരാ
മതിലുകളില്ലാത്ത എന്റെ ആകാശത്തേക്കാൾ
നിന്റെ ചന്ദന കൂടാണ് എനിക്ക് പേടി
അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ